silver line stoning
സില്‍വര്‍ ലൈന്‍ സര്‍വേക്കുറ്റി പിഴുത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്
പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
കണ്ണൂര്‍ | ചാലയില്‍ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗപ്പാതയുടെ സാമൂഹിക ആഘാത പഠനത്തിനായി സ്ഥാപിച്ച കുറ്റികള്‍ പിഴുത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് റിജില്‍ മാക്കുറ്റി അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.
മൊത്തം 22 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചാലയില്‍ സര്‍വേക്കുറ്റി സ്ഥാപിക്കാനുള്ള ശ്രമം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. നാട്ടുകാരും പ്രതിഷേധത്തിനുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൈയെടുത്ത് കുറ്റികള്‍ പിഴുത് നശിപ്പിക്കുകയും ചെയ്തു.
അതേസമയം, കണ്ണൂരില്‍ ഇന്ന് രണ്ടിടത്ത് സര്‍വേ നടക്കുന്നുണ്ട്. എടക്കാട്ട് കുറ്റി പിഴുതതിനെതിരെ നാട്ടുകാരില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. ഇത് സില്‍വര്‍ ലൈന്‍ എതിരാളികളും അനുകൂലികളും തമ്മിലുള്ള തര്‍ക്കത്തിലും കലാശിച്ചു.