Connect with us

K RAIL PROEST

സില്‍വര്‍ലൈന്‍: ലോക്‌സഭയില്‍ അടിയന്തര പ്രമേയവുമായി കോണ്‍ഗ്രസ്

കെ മുരളീധരന്‍ എം പിയാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്

Published

|

Last Updated

ന്യൂഡല്‍ഹി | സില്‍വര്‍ ലൈന്‍ വിഷയം ലോക്സഭയില്‍ അടിയന്തരക്ക് ചര്‍ച്ച് കോണ്‍ഗ്രസ് ശ്രമം. കെ മുരളീധരന്‍ എം പിയാണ്്അടിയന്തര പ്രമേയത്തിന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയത്. കെ റെയില്‍ സര്‍വേക്കായി കേരളത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വലിയ ക്രമസമാധാന ശ്രമമായി മാറിയെന്ന് നോട്ടീസ് പറയുന്നു.

ജനങ്ങള്‍ക്കെതിരായ പോലീസ് അതിക്രമം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ റെയില്‍വേയുടെയും കേരള സര്‍ക്കാരിന്റെയും സംയുക്ത സംരഭം എന്ന നിലക്കാണ് സില്‍വര്‍ലൈനെ പറയുന്നതെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും നോട്ടീസില്‍ പറയുന്നു.