Connect with us

k rail cpi stand

സില്‍വര്‍ലൈന്‍; ഡി പി ആര്‍ പുറത്തുവിടണമെന്ന് സി പി ഐ

തുടര്‍നിലപാട് പദ്ധതി രേഖ കണ്ട ശേഷം തീരുമാനിക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന കാസര്‍കോട്- തിരുവനന്തപുരം അതിവേഗ റെയില്‍പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദപദ്ധതി രേഖ പുറത്ത് വിടണമെന്ന ആവശ്യവുമായി ഘടകകക്ഷിയായ സി പി ഐയും. പദ്ധതിയെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഡി പി ആര്‍ പുറത്ത് വിടണമെന്ന നിലപാടുമായി സി പി ഐ രംഗത്തെത്തിയത്. തുടര്‍നിലപാട് പദ്ധതി രേഖ കണ്ട ശേഷം തീരുമാനിക്കും. അതുവരെ പാര്‍ട്ടി പദ്ധതിയെ പരസ്യമായി തള്ളിപ്പറയില്ലെന്നും തീരുമാനമായി.

ഭൗതിക സ്വത്തവകാശം ചൂണ്ടിക്കാണിച്ചാണ് പദ്ധതി രേഖ നിലവില്‍ പുറത്ത് വിടാത്തത്. എന്നാല്‍, ഇതിന്റെ നാലാം ഭാഗം മാത്രം പദ്ധതി നടത്തിപ്പുകാരായ കെ റെയിലിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Latest