k rail protest
അങ്കമാലിയില്‍ സില്‍വര്‍ലൈന്‍ സര്‍വേക്കല്ലുകള്‍ പിഴുത് റീത്തുവെച്ചു
ത്രിവേണിക്കവലിയില് സ്ഥാപിച്ച സര്‍വേക്കല്ലുകളാണ് പിഴുതുമാറ്റിയത്; പിന്തുണയുമായി റോജി എം ജോണ്‍ എം എല്‍ എ
കൊച്ചി | കെ റെയിലിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ പിഴുതുമാറ്റി വീണ്ടും റീത്തുവെച്ചു. കണ്ണൂരിന് പിന്നാലെ എറണാകുളം അങ്കമാലിയില്‍ നിന്നാണ് പുതിയ സംഭവം. അങ്കമാലി ത്രിവേണിക്കവലിയില് സ്ഥാപിച്ച കല്ലുകളാണ് പിഴുതുമാറ്റിയത്. സില്‍വര്‍ ലൈനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ യൂത്ത്കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
അതിനിടെ അങ്കമാലിയില്‍ സര്‍വേകല്ലുകള്‍ പിഴുതുമാറ്റിയ സംഭവത്തെ പിന്തുണച്ച് എം എല്‍ എ റോജി എം ജോണ്‍ രംഗത്തെത്തി. ജനങ്ങളെ വെല്ലുവളിച്ചുള്ള പിണറായി സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിന് മറുപടി നല്കിയ ധീരന്മാര്ക്ക് അഭിവാവ്ദയങ്ങള് എന്ന് റോജി എം ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.