Connect with us

National

സമാനമായ എൻജിൻ തകരാർ; ഇൻഡിഗോയുടെ രണ്ട് വിമാനങ്ങൾ നിലത്തിറക്കി

രണ്ട് വിമാനങ്ങളിലെയും പ്രാറ്റ് & വിറ്റ്നി (പിഡബ്ല്യു) എഞ്ചിനുകൾക്കാണ് തകരാർ നേരിട്ടത്.

Published

|

Last Updated

ന്യൂഡൽഹി | ഇൻഡിഗോ എയർലൈൻസിന്റെ രണ്ട് വിമാനങ്ങൾ ആകാശയാത്രക്കിടെ സമാനമായ എൻജിൻ തകരാർ നേരിട്ടതിനെ തുടർന്ന് നിലത്തിറക്കി. കൊൽക്കത്തയിൽ നിന്ന് ബംഗളൂരിലേക്ക് പുറപ്പെട്ട വിമാനവും മധുരയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനവുമാണ് സാങ്കേതിക തകരാർ നേരിട്ടത്. ഇതിൽ കൊൽക്കത്തയിൽനിന്ന് പുറപ്പെട്ട വിമാനം കൊൽക്കത്തയിൽ തിരിച്ചിറക്കുകയും മുംബൈയിലേക്ക് പുറപ്പെട്ട വിമാനം മുംബൈയിൽ തന്നെ ഇറക്കുകയും ചെയ്തു. എയർബസ് എ 321 നിയോ ഇനത്തിൽപെട്ടതാണ് രണ്ട് വിമാനവും. രണ്ട് വിമാനങ്ങളും സുരക്ഷിതമായാണ് ലാൻഡ് ചെയ്തത്.

രണ്ട് വിമാനങ്ങളിലെയും പ്രാറ്റ് & വിറ്റ്നി (പിഡബ്ല്യു) എഞ്ചിനുകൾക്കാണ് പറക്കുന്നതിനിടെ തകരാർ നേരിട്ടത്. ഇരട്ട എഞ്ചിൻ വിമാനങ്ങളായതിനാൽ രണ്ടാമത്തെ എൻജിനിൽ പ്രവർത്തിച്ചാണ് വിമാനങ്ങൾ നിലത്തിറക്കിയത്. ഇതുസംബന്ധിച്ച് സാങ്കേതിക വിലയിരുത്തൽ നടത്തിവരികയാണെന്ന് ഡിജിസിഎ അറിയിച്ചു.

പിഡബ്ല്യു തകരാറുകളും എഞ്ചിൻ നിർമ്മാതാക്കൾക്ക് പകരം എഞ്ചിനുകൾ നൽകാനുള്ള കഴിവില്ലായ്മയും കാരണം ഇൻഡിഗോയുടെ ഏകദേശം 40 വിമാനങ്ങൾ മാസങ്ങളായി സർവീസ് മുടങ്ങിക്കിടക്കകയാണ്. ഗോഫസ്റ്റ് എയർലൈനും സമാനമായ പ്രതിസന്ധി നേരിട്ടിരുന്നു. ഡൽഹി എയർപോർട്ടിൽ ഇൻഡിഗോയുടെയും ഗോ എയറിന്റെയും 52 വിമാനങ്ങൾ മാസങ്ങളായി നിർത്തിയിട്ടിരിക്കുകയാണ്. ഇത് വിമാനത്താവളത്തിൽ പാർക്കിംഗ് പ്രതിസന്ധിക്കും കാരണമാകുന്നുണ്ട്.

Latest