Connect with us

Uae

സൈമണ്‍ സ്‌ക്വിബ് വണ്‍ ബില്യണ്‍ അവാര്‍ഡ് ജേതാവ്

ഉള്ളടക്ക സ്രഷ്ടാക്കള്‍ക്കുള്ള ലോകത്തിലെ ഏറ്റവും വലിയ അവാര്‍ഡാണ് വണ്‍ ബില്യണ്‍ അവാര്‍ഡ്.

Published

|

Last Updated

ദുബൈ| വണ്‍ ബില്യണ്‍ ഫോളോവേഴ്‌സ് ഉച്ചകോടിയുടെ ഭാഗമായുള്ള വണ്‍ ബില്യണ്‍ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് സംരംഭകനും പ്രചോദനാത്മക പ്രഭാഷകനും ഉള്ളടക്ക സ്രഷ്ടാവുമായ സൈമണ്‍ സ്‌ക്വിബിന് ഒരു മില്യണ്‍ ഡോളര്‍ ലഭിച്ചു. വണ്‍ ബില്യണ്‍ ഫോളോവേഴ്‌സ് ഉച്ചകോടിയുടെ അവസാന ദിനത്തില്‍ ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശൈഖ ലത്വീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്‌ക്വിബിനെ ആദരിച്ചു.

ഉള്ളടക്ക സ്രഷ്ടാക്കള്‍ക്കുള്ള ലോകത്തിലെ ഏറ്റവും വലിയ അവാര്‍ഡാണ് വണ്‍ ബില്യണ്‍ അവാര്‍ഡ്. പോസിറ്റീവ് ഉള്ളടക്കം അടയാളപ്പെടുത്തുകയും കമ്മ്യൂണിറ്റികളെ മികച്ച രീതിയില്‍ മാറ്റുകയും മനസ്സുകളെ പ്രചോദിപ്പിക്കുകയും രാഷ്ട്രങ്ങളെ കൂടുതല്‍ അടുപ്പിക്കുകയും അനുകമ്പയുടെയും സഹാനുഭൂതിയുടെയും മൂല്യങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്ന സ്രഷ്ടാക്കളെ പ്രോത്സാഹിപ്പിക്കാനും പിന്തുണക്കാനും ലക്ഷ്യമിടുന്നതാണിത്.

ആളുകളെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നതിന് സ്‌ക്വിബ് വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കിടുകയും ആഗോള പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്ന സാമൂഹിക സംരംഭങ്ങളെ പിന്തുണക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അദ്ദേഹത്തിന് 90 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. 16,000 അപേക്ഷകരെ മറികടന്ന് സ്‌ക്വിബ്ബ്, 33 ലക്ഷം പൊതു വോട്ടുകളും നേടി.

 

 

Latest