Connect with us

International

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടു; ബ്രിട്ടീഷുകാരന്‍ മരിച്ചു, 30 പേര്‍ക്ക് പരുക്ക്

ലണ്ടന്‍-സിംഗപ്പൂര്‍ വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്. 73 വയസ്സുള്ള ബ്രിട്ടീഷുകാരന്‍ മരിച്ചു.

Published

|

Last Updated

ലണ്ടന്‍ | സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ബോയിങ് 777 വിമാനം ആകാശച്ചുഴിയില്‍ പെട്ട് വന്‍ അപകടം. ലണ്ടന്‍-സിംഗപ്പൂര്‍ വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്.

അപകടത്തില്‍ 73 വയസ്സുള്ള ബ്രിട്ടീഷുകാരന്‍ ഹൃദയാഘാതം സംഭവിച്ച് മരിച്ചു. 30 യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനം പിന്നീട് ബാങ്കോക്കില്‍ അടിയന്തരമായി ഇറക്കി.

211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം 37,000 അടിയില്‍ നിന്ന് 31,000 അടിയിലേക്ക് പതിക്കുകയായിരുന്നു.

ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു.

Latest