Connect with us

National

ഏകസിവില്‍ കോഡും സി എ എയും നടപ്പാക്കില്ല; പത്ത് വാഗ്ദാനങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

ബി പി എല്‍ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 10 എല്‍ പി ജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും

Published

|

Last Updated

കൊല്‍ക്കത്ത |  ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ 10 വാഗ്ദാനങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സി എ എയും എന്‍ ആര്‍ സിയും ഏകസിവില്‍ കോഡും നടപ്പാക്കില്ലെന്ന് പ്രകടനപത്രികയില്‍ പറയുന്നു

25 വയസ് വരെയുള്ള എല്ലാ ബിരുദധാരികള്‍ക്കും ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്കും പ്രതിമാസ സ്‌റ്റൈപ്പന്റോടെ ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് നല്‍കും. വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കും. എസ് സി, എസ് ടി, ഒ ബി സി വിദ്യാര്‍ഥികള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം മൂന്നിരട്ടിയാക്കും.

60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കുള്ള നിലവിലെ വാര്‍ധക്യ പെന്‍ഷന്‍ പ്രതിമാസം 1,000 രൂപയായി ഉയര്‍ത്തും. പെട്രോള്‍, ഡീസല്‍, എല്‍ പി ജി സിലിണ്ടറുകളുടെ വില നിയന്ത്രിക്കും.സ്വാമിനാഥന്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ അനുസരിച്ച് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കും.എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും പ്രതിമാസം 5 കിലോ സൗജന്യ റേഷന്‍.വീട്ടുവാതില്‍ക്കല്‍ റേഷന്‍ സൗജന്യമായി എത്തിക്കും.ബി പി എല്‍ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 10 എല്‍ പി ജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും.എല്ലാ തൊഴില്‍ കാര്‍ഡ് ഉടമകള്‍ക്കും 100 ദിവസത്തെ തൊഴിലുറപ്പ് ജോലി നല്‍കും. കൂടാതെ എല്ലാ തൊഴിലാളികള്‍ക്കും പ്രതിദിനം 400 രൂപ മിനിമം വേതനം ലഭിക്കും.രാജ്യത്തുടനീളമുള്ള എല്ലാ ദരിദ്രകുടുംബങ്ങള്‍ക്കും വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നും പ്രകടന പത്രികയിലുണ്ട്

Latest