ucc
ഏക സിവില്‍കോഡ്: കോണ്‍ഗ്രസ് ജനസദസ്സ് ഇന്ന് കോഴിക്കോട്ട്
മുതിര്‍ന്ന നേതാവ് ജയറാം രമേശ് എത്തില്ല
കോഴിക്കോട് | ഏക സിവില്‍കോഡിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ജനസദസ്സ് ഇന്ന് കോഴിക്കോട്ട.് വൈകീട്ട് 3.30ന് മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടിലാണ് ബഹുസ്വരതാ സംഗമം നടക്കുക.
ജനസദസ്സ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും. കെ മുരളീധരന് അധ്യക്ഷനാകും. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ജനസദസ്സിനെത്തുമെന്നു കരുതിയെങ്കിലും അവസാന നിമിഷം അദ്ദേഹം എത്തില്ലെന്നാണു വിവരം.
കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്, കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും നേതാക്കള്‍, വിവിധ സമുദായ സംഘടന നേതാക്കള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. സി പി എമ്മിനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. വനിതാ സംഘടന പ്രതിനിധികളെ ജനസദസ്സില്‍ പങ്കെടുപ്പിക്കുന്നുണ്ട്.
ജൂലൈ 22ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.