Malappuram
ലീഗ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകളിൽ ഇനി സർ വിളിയില്ല
ജില്ലയിൽ മുസ്‌ലിം ലീഗ് അധ്യക്ഷന്മാരായ 60 ഗ്രാമപഞ്ചായത്തുകളിലും ഇനി സർ വിളി വേണ്ടെന്ന് തീരുമാനം.
മലപ്പുറം | ജില്ലയിൽ മുസ്‌ലിം ലീഗ് അധ്യക്ഷന്മാരായ 60 ഗ്രാമപഞ്ചായത്തുകളിലും ഇനി സർ വിളി വേണ്ടെന്ന് തീരുമാനം. ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെ സംഘടനയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് ലീഗ് ജനറൽ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്.
ഇനി ഓരോ ഭരണസമിതിയും യോഗം ചേർന്നും ജീവനക്കാരുടെ യോഗം വിളിച്ചും തീരുമാനം നടപ്പിലാക്കും.
വഴിക്കടവ്, കരുളായി, കാളികാവ്, തൂവ്വൂർ, എടപ്പറ്റ, തൃക്കലങ്ങോട്, ഊർങ്ങാട്ടിരി, കാവനൂർ, കീഴുപറമ്പ്, പുൽപ്പറ്റ, ചീക്കോട്, അരീക്കോട്, കുഴിമണ്ണ, ചേലേമ്പ്ര, ചെറുകാവ്, പള്ളിക്കൽ, പൊന്മള, വാഴക്കാട്, മുതുവല്ലൂർ, കോഡൂർ, ആനക്കയം, മൊറയൂർ, പൂക്കോട്ടൂർ, ഒതുക്കുങ്ങൽ, കുറുവ, മങ്കട, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, ആലിപ്പറമ്പ്, കീഴാറ്റൂർ, വെട്ടത്തൂർ, അങ്ങാടിപ്പുറം, ആതവനാട്, എടയൂർ, ഇരിമ്പിളിയം, മാറാക്കര, കുറ്റിപ്പുറം, കൽപകഞ്ചേരി, തിരുന്നാവായ, വട്ടംകുളം, ഒഴൂർ, മംഗലം, കാലടി, പെരുമണ്ണ ക്ലാരി, പൊന്മുണ്ടം, വളവന്നൂർ, ചെറിയമുണ്ടം, നിറമരുതൂർ, തേഞ്ഞിപ്പലം, മൂന്നിയൂർ, നന്നമ്പ്ര, പെരുവള്ളൂർ, എ ആർ നഗർ, എടരിക്കോട്, പറപ്പൂർ, തെന്നല, വേങ്ങര, കണ്ണമംഗലം, ഊരകം എന്നിവിടങ്ങളിലാണ് സംവിധാനം നടപ്പിലാകുക.
ഒറ്റപ്പെട്ട ചില പഞ്ചായത്തുകൾ മാത്രമാണ് ഇതിന് മുമ്പ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു.