Connect with us

From the print

സിറാജ് ക്യാമ്പയിൻ -24ന് ഇന്ന് തുടക്കം

ഇനി ഒരു മാസക്കാലം സിറാജിന്റെ സന്ദേശവുമായി പ്രാസ്ഥാനിക പ്രവർത്തകർ സംസ്ഥാനത്തിന്റെ നഗരപ്രദേശങ്ങളിലും ഗ്രാമാന്തരങ്ങളിലും സഞ്ചാരം തുടങ്ങും.

Published

|

Last Updated

കോഴിക്കോട്| പത്രധാർമികതയുടെ ഉണർത്തു ശബ്ദമായ സിറാജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം. ഇനി ഒരു മാസക്കാലം സിറാജിന്റെ സന്ദേശവുമായി പ്രാസ്ഥാനിക പ്രവർത്തകർ സംസ്ഥാനത്തിന്റെ നഗരപ്രദേശങ്ങളിലും ഗ്രാമാന്തരങ്ങളിലും സഞ്ചാരം തുടങ്ങും.

ഓരോ പ്രവർത്തകന്റെ വീട്ടിലും സിറാജ്, പൊതുഇടങ്ങളിലെല്ലാം പത്രം, സ്‌കൂളുകളിൽ അക്ഷര ദീപം ദൗത്യവുമായി യൂനിറ്റ് സിറാജ് സ്‌ക്വാഡ് സജീവമാകും. ഒക്‌ടോബർ 15 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ഒരു മാസം മുമ്പു തന്നെ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. വായനാ ലക്ഷങ്ങളിൽ ഞാനും പദ്ധതി പ്രകാരം പൗരപ്രമുഖരെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രധാനികളെയും വാർഷിക വരിക്കാരായി ചേർക്കും. ആകർഷകമായ ആറ് സ്‌കീമുകളിലൂടെയാണ് ഇത്തവണ പുതിയ വരിക്കാരെ ചേർക്കുക.
വിപുലമായ മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് 14 ജില്ലകളിലും തമിഴ്‌നാട് ജില്ലയിലെ ഗുഡല്ലൂരിലും കോയമ്പത്തൂരിലും കർണാടകയിലെ മംഗളൂരുവിലും കുടകിലും ക്യാമ്പയിൻ ആരംഭിക്കുന്നത്. കേരള മുസ്്ലിം ജമാഅത്തിന് കീഴിൽ സംയുക്ത ക്യാബിനറ്റ് സമിതിയാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ. സയ്യിദ് ഇബ്്റാഹീം ഖലീൽ അൽ ബുഖാരി ചെയർമാനും അബ്ദുൽ മജീദ് കക്കാട് ജനറൽ കൺവീനറുമായ സമിതിയാണ് സംസ്ഥാന തലത്തിൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

---- facebook comment plugin here -----

Latest