Connect with us

From the print

സിറാജ് ക്യാമ്പയിന്‍: വരിക്കാരുടെ ലിസ്റ്റ് സ്വീകരിച്ചു തുടങ്ങി

സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് ഈസ്റ്റ് ജില്ലാ ചെയര്‍മാന്‍ വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ യൂനിറ്റ് മാനേജര്‍ റശീദ് കെ മാണിയൂരിന് കൈമാറി നിര്‍വഹിച്ചു.

Published

|

Last Updated

സിറാജ് വാർഷിക വരിക്കാരുടെ ലിസ്റ്റ് കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് ഈസ്റ്റ് ജില്ലാ ചെയർമാൻ വടശ്ശേരി ഹസൻ മുസ്്ലിയാർ യൂനിറ്റ് മാനേജർ റശീദ് കെ മാണിയൂരിന് കൈമാറി നിർവഹിക്കുന്നു

മലപ്പുറം | സിറാജ് ക്യാമ്പയിനിന്റെ ഭാഗമായി പുതുതായി ചേര്‍ന്ന വാര്‍ഷിക വരിക്കാരുടെ ലിസ്റ്റ് കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് ഈസ്റ്റ് ജില്ലാ ചെയര്‍മാന്‍ വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ യൂനിറ്റ് മാനേജര്‍ റശീദ് കെ മാണിയൂരിന് കൈമാറി നിര്‍വഹിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അലിയാര്‍ ഹാജി, സിറാജ് സമിതി ജില്ലാ കണ്‍വീനര്‍ സുല്‍ഫിക്കര്‍ സഖാഫി, കോ- ഓര്‍ഡിനേറ്റര്‍ സുലൈമാന്‍ മുസ്‌ലിയാര്‍, ബഷീര്‍ അരിമ്പ്ര, സിദ്ദീഖ് കൊളത്തൂര്‍, നൂറുദ്ദീന്‍ അസ്അദി, ശുഐബ് ആനക്കയം, അബ്ദുല്‍ ഹമീദ് അന്‍വരി സംബന്ധിച്ചു. ഈ മാസം 21 മുതല്‍ 27 വരെയാണ് കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, മലപ്പുറം എഡിഷന്‍ പരിധികളിലെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും പുതിയ വരിക്കാരുടെ ലിസ്റ്റ് സ്വീകരിക്കുന്നത്.

പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തില്‍ നടക്കുന്ന ഇത്തവണത്തെ ക്യാമ്പയിനില്‍ കേരളത്തിന് പുറത്ത് മംഗലാപുരം, കുടക്, ഗൂഢല്ലൂര്‍ ജില്ലകളിലും സിറാജിന് വാര്‍ഷിക വരിചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.