From the print
സിറാജ് ക്യാമ്പയിന്‍ ആവേശം ഗ്രാമങ്ങളിലും
ക്യാമ്പയിന്‍ 'ആരവം' വിജയകരമായി പൂര്‍ത്തിയാക്കിയ യൂനിറ്റുകള്‍ പ്രമുഖരെ വാര്‍ഷിക വരിക്കാരായി ചേര്‍ത്ത് സിറാജ് വായനാ സമൂഹത്തിന്റെ ഭാഗമാക്കാന്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി.
കോഴിക്കോട് | ‘നാടിനൊപ്പം നാല് ദശകം ‘ എന്ന സന്ദേശവുമായി നടക്കുന്ന സിറാജ് ക്യാമ്പയിന്‍ ആവേശം ഗ്രാമങ്ങളിലും. ക്യാമ്പയിന്‍ ‘ആരവം’ വിജയകരമായി പൂര്‍ത്തിയാക്കിയ യൂനിറ്റുകള്‍ പ്രമുഖരെ വാര്‍ഷിക വരിക്കാരായി ചേര്‍ത്ത് സിറാജ് വായനാ സമൂഹത്തിന്റെ ഭാഗമാക്കാന്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വീടുകള്‍ കയറിയിറങ്ങി സിറാജിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിലും വ്യാപൃതരാണ് യൂനിറ്റ് ടീം.
സ്പോണ്‍സര്‍മാരെ കണ്ടെത്തി സ്‌കൂളുകളിലും മദ്‌റസകളിലും അക്ഷരദീപം പദ്ധതിയും പ്രചാരം നേടുന്നു. പ്രവാസികള്‍ക്ക് ക്യാമ്പയിന്‍ പദ്ധതികളില്‍ ചേരുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും കയറിയിറങ്ങി വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാസ്ഥാനിക കുടുംബം ഒറ്റക്കെട്ടായി രംഗത്തിറങ്ങി. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരെ വാര്‍ഷിക വരിക്കാരായി ചേര്‍ക്കാനും യു എസ് ടി സജീവമായി രംഗത്തുണ്ട്.
ക്യാമ്പയിന്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 15 വരെ നീണ്ടുനില്‍ക്കും. മീലാദുന്നബി ആഘോഷങ്ങള്‍ക്കു ശേഷം നഗരങ്ങളിലും ഗ്രാമങ്ങളിലും ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് പ്രസ്ഥാന കുടുംബം.