Connect with us

Siraj Campaign

സിറാജ് ക്യാമ്പയിൻ: എറണാകുളം ജില്ലാ പ്രമോഷൻ കൗൺസിൽ രൂപവത്കരിച്ചു

സി എ ഹൈദ്രോസ് ഹാജി പദ്ധതി അവതരിപ്പിച്ചു.

Published

|

Last Updated

കൊച്ചി | എറണാകുളം ജില്ലാ സിറാജ് പ്രമോഷൻ കൗൺസിൽ രൂപവത്കരിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം വി അബ്ദുൽ ജബ്ബാർ സഖാഫി ഉദ്ഘാടനം നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് വി എച്ച് അലി ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഖൈബിലി ശിഹാബ് തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി.

സി എ ഹൈദ്രോസ് ഹാജി പദ്ധതി അവതരിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി സി ടി ഹാശിം തങ്ങൾ ജില്ലാ, സോൺ പ്രമോഷൻ കൗൺസിൽ അംഗങ്ങളെ പ്രഖ്യാപിച്ചു. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജഅ്ഫർ, മീഡിയ സെക്രട്ടറി ബശീർ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഇസ്മാഈൽ സഖാഫി നെല്ലിക്കുഴി, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്റഫ് സഖാഫി, എസ് എം എ ജില്ലാ സെക്രട്ടറി എം എം സുലൈമാൻ, കളമശ്ശേരി സോൺ എസ് വൈ എസ് സെക്രട്ടറി എം എം അബ്ദുൽ ഗഫാർ പ്രസംഗിച്ചു.

ജില്ലാ ചെയർമാൻ: സി എ ഹൈദ്രോസ് ഹാജി. വൈസ് ചെയർമാന്മാർ: കെ എസ് എം ശാജഹാൻ സഖാഫി, ലത്വീഫ് മിസ്ബാഹി, സലീം അൽഹസനി. ജനറൽ കൺവീനർ: സലാം കൈതാരം. ജോ. കൺവീനർമാർ: സുലൈമാൻ കൊളോട്ടിമൂല, റഫീഖ് നൈന കൊച്ചി, മൻസൂർ തൃക്കാക്കര. കോ- ഓർഡിനേറ്റർ: ജലാൽ കൊച്ചി. അംഗങ്ങൾ: വി എച്ച് അലി ദാരിമി, സയ്യിദ് സി ടി ഹാശിം തങ്ങൾ, എം പി അബ്ദുൽ ജബ്ബാർ സഖാഫി, മുഹമ്മദ് ഫിറോസ് അഹ്‌സനി, അശ്റഫ് സഖാഫി ശ്രീമൂലനഗരം, നിസാർ നെട്ടൂർ.

---- facebook comment plugin here -----

Latest