Connect with us

From the print

സിറാജ് ക്യാമ്പയിന്‍ അവസാന ലാപ്പില്‍; ഏറ്റെടുത്ത് പ്രസ്ഥാന കുടുംബം

സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ വാര്‍ഷിക വരിക്കാരായി ചേര്‍ത്ത് സിറാജിന്റെ അക്ഷര വെട്ടം പരത്തുകയാണ് നാട്ടിലെങ്ങും.

Published

|

Last Updated

കോഴിക്കോട് | സിറാജ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ അവസാന ലാപ്പില്‍. സിറാജിന്റെ വായനാകളരിയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ അന്തിമഘട്ടത്തില്‍ ആവേശകരമായ മത്സരത്തിലാണ് യൂനിറ്റ് മുതല്‍ ജില്ല വരെ.

ആദ്യഘട്ടത്തില്‍ പിന്നിലായ യൂനിറ്റുകള്‍ ക്യാമ്പയിന്‍ അപ് ലോഡിംഗ് പൂര്‍ത്തിയാകാന്‍ അഞ്ച് നാള്‍ മാത്രം അവശേഷിക്കവെ മുന്നിലെത്തിക്കഴിഞ്ഞു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ വാര്‍ഷിക വരിക്കാരായി ചേര്‍ത്ത് സിറാജിന്റെ അക്ഷര വെട്ടം പരത്തുകയാണ് നാട്ടിലെങ്ങും. ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ അന്തിമഘട്ടം വിലയിരുത്താന്‍ സോണ്‍, സര്‍ക്കിള്‍, യൂനിറ്റ് തലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു.

സിറാജിന്റെ വായനാ കൂട്ടായ്മയില്‍ പുതിയ വരിക്കാരെ ചേര്‍ക്കുന്നതിന് നാടൊട്ടുക്കും സ്‌ക്വാഡ് പ്രവര്‍ത്തനം തകൃതിയായി നടന്നുവരുന്നു.യൂനിറ്റുകളില്‍ ഓണ്‍ലൈന്‍ അപ്ലോഡിംഗിന് വേഗമേറി. നേതൃതലത്തില്‍ ഓരോ ഘട്ടങ്ങളിലും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുവരുന്നുവെന്നതാണ് ഇത്തവണത്തെ ക്യാമ്പയിന്‍ സവിശേഷത.

ഈ മാസം പതിനഞ്ചോടെ അപ്ലോഡിംഗ് പൂര്‍ത്തിയാക്കാനാണ് എസ് പി സി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. ക്യാമ്പയിന്‍ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് കഴിഞ്ഞ ദിവസങ്ങളില്‍ നേതാക്കള്‍ യൂനിറ്റ് തലങ്ങളില്‍ പര്യടനം നടത്തിയിരുന്നു. അക്ഷര ലോകത്ത് നാല് ദശകം പൂര്‍ത്തിയാക്കുന്ന വേളയില്‍ പ്രഖ്യാപിച്ച ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ പ്രസ്ഥാന കുടുംബം ഒറ്റക്കെട്ടായാണ് ഏറ്റെടുത്തിരിക്കുന്നത്.

‘നാടിനൊപ്പം നാല് ദശകം’ എന്ന ശീര്‍ഷകത്തില്‍ ഇത്തവണ വിപുലമായാണ് ക്യാമ്പയിന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തത്.

 

Latest