Malappuram
സിറാജ് ക്യാമ്പയിന്‍: കുണ്ടൂർ അബദുൽ ഖാദിർ മുസ്ലിയാർ അവാര്‍ഡുകൾ വിതരണം ചെയ്തു.
മലപ്പുറം| വായിക്കാം അഭിമാനിക്കാം എന്നതില്‍ നടന്ന സിറാജ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളിൽ വൻ മുന്നേറ്റം സാധ്യമാക്കിയ മലപ്പുറം ഈസ്റ്റ് ജില്ലയിലെ സോണുകൾക്കും യൂണിറ്റുകൾ മുള്ള കുണ്ടുർ അബ്ദുൽ ഖാദിർ മുസ്ലിയാർ, പാറന്നൂർ പി.പി.മുഹ് യുദ്ധീൻ കുട്ടി മുസ്ലിയാർ അവാർഡുകൾ വിതരണം ചെയ്തു
ജില്ലാ സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ ( ഈസ്റ്റ് ) പ്രഖ്യാപിച്ച അവാർഡുകളാണ് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പെരിന്തല്‍മണ്ണ വ്യാപാര ഭവനില്‍ നടന്ന മീലാദ് സെമിനാര്‍ വേദിയില്‍ സുന്നി മാനേജ് മെന്റ് അസോസിയേഷൻ ഈസ്റ്റ് ജില്ല പ്രസിഡന്റ് സയ്യിദ് ഹബീബ് തങ്ങൾ ചെരക്ക പറമ്പ് വിതരണം ചെയ്തത്.
യൂനിറ്റ് അടിസ്ഥാനത്തില്‍ കൊണ്ടോട്ടി സോണിലെ കോളനി റോഡ്, മഞ്ചേരി സോണിലെ പെരിമ്പലം, കൊണ്ടോട്ടി സോണിലെ ചിറയില്‍, മോങ്ങം യൂനിറ്റുകളും സോണ്‍ അടിസ്ഥാനത്തിൽ മഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം സോണുകളും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.