Malappuram
സിറാജ് ക്യാമ്പയിൻ: കുണ്ടൂർ ഉസ്താദ് സ്മാരക അവാർഡ് നൽകും
ഈ മാസം 3 ന് തിങ്കളാഴ്ച സിറാജ് യാത്രയും സംഘടിപ്പിക്കും
മലപ്പുറം | സിറാജ് ക്യാമ്പയിൻ പ്രചരണ ഭാഗമായി ഈസ്റ്റ് ജില്ലയിൽ ഏറ്റവും കൂടുതൽ വാർഷിക വരിക്കാരെ ചേർക്കുന്ന മൂന്ന് സോണുകൾക്ക് കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ സ്മാരക അവാർഡ് നൽകും. സിറാജ് ദിന പത്രത്തിന്റെ മുന്നേറ്റ പാതയിൽ എന്നെന്നും ജ്വലിച്ച് നിൽക്കുന്ന മഹൽ വ്യക്തിത്വമാണ് കുണ്ടൂർ ഉസ്താദ്. അദ്ദേഹത്തിന്റെ ത്യാഗോജ്വല പ്രവർത്തനങ്ങളെ പുതു തലമുറക്ക് പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ മാസം 3 ന് തിങ്കളാഴ്ച സിറാജ് യാത്രയും സംഘടിപ്പിക്കും. ക്യാമ്പയിൻ സന്ദേശം കൂടുതൽ ആളുകളിലെത്തിക്കുന്നതിനായി സോൺ, സർക്കിൾ സിറാജ് പ്രൊമോഷൻ കൗൺസിലംഗങ്ങളുടെ നേതൃത്വത്തിലാണ് യൂണിറ്റുകളിലൂടെ യാത്ര നടത്തുന്നത്. മത്സര ബുദ്ധിയോടെ വരി ചേർക്കൽ വ്യാപക മാക്കുന്നതിനായി സർക്കിൾ, യൂണിറ്റ് തലങ്ങളിലും സ്വർണ്ണ മെഡലുൾപ്പെടെ വിപുലമായ പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതു സംബന്ധമായി ഓൺലൈനിൽ ചേർന്ന ജില്ല പ്രമോഷൻ കൗൺസിൽ യോഗം കെ.കെ.എസ് തങ്ങളുടെ അധ്യക്ഷതയിൽ വടശ്ശേരി ഹസൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സി.കെ.യു മൗലവി മോങ്ങം,കെ.പി. ജമാൽ കരുളായി, സുലൈമാൻ മുസ്ലിയാർ കിഴിശ്ശീരി, അസീസ് ഹാജി, അഹമ്മദ് മലപ്പുറം പ്രസംഗിച്ചു.