Connect with us

From the print

സിറാജ് ക്യാമ്പയിന്‍: യൂനിറ്റുകളില്‍ പ്രവര്‍ത്തനം തകൃതി

40 കോപ്പികളിലധികം ചേർത്താൽ സമ്മാനങ്ങൾ

Published

|

Last Updated

സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. അബ്ദുൽ ഹകീം കായംകുളത്ത് സിറാജ് വരിചേരുന്നു

കോഴിക്കോട് | സിറാജ് ക്യാമ്പയിന്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യൂനിറ്റുകളില്‍ പ്രവര്‍ത്തനങ്ങള്‍ തകൃതിയാകുന്നു. പ്രാസ്ഥാനിക രംഗത്ത് ജില്ല, സോണ്‍, സര്‍ക്കിള്‍ നേതൃത്വങ്ങള്‍ക്ക് ചേര്‍ക്കപ്പെട്ട കോപ്പികള്‍ സംബന്ധിച്ച് കണക്ക് സമര്‍പ്പിക്കേണ്ട സമയം കൂടിയാണിത്. 40 കോപ്പികളിലധികം ചേര്‍ത്ത യൂനിറ്റുകള്‍ക്ക് പണമടക്കുന്നതിനൊപ്പം സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒന്നര മാസത്തിനിടക്ക് നടന്ന വിപുലമായ പ്രചാരണ ക്യാമ്പയിനിനാണ് മണിക്കൂറുകള്‍ക്കകം തിരശ്ശീല വീഴുന്നത്. പ്രാസ്ഥാനിക കുടുംബത്തിന്റെ കോ- ഓര്‍ഡിനേഷന്‍ വേദിയായ സെന്‍ട്രല്‍ എക്സിക്യൂട്ടീവുകളാണ് മൊത്തം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ആഗസ്റ്റ് 29 മുതല്‍ ചേര്‍ന്ന സെന്‍ട്രല്‍ എക്സിക്യൂട്ടീവുകളിലാണ് പ്രചാരണ ക്യാമ്പയിന് രൂപം നല്‍കിയത്. സെപ്തംബര്‍ 30 ഓടെ അടിസ്ഥാന ഘടകമായ യൂനിറ്റുകളിലും സെന്‍ട്രല്‍ എക്സിക്യൂട്ടീവുകള്‍ നടന്നു. ഈ മാസം നാലിന് നടന്ന വിപുലമായ സിറാജ് ഡേയിലാണ് വ്യാപകമായ വരിചേര്‍ക്കല്‍ നടന്നത്.

ക്യാമ്പയിനോടനുബന്ധിച്ച് സാമൂഹിക-സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പേര്‍ വരിചേര്‍ന്നിട്ടുണ്ട്. ഇന്നലെ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. അബ്ദുല്‍ ഹകീം കായംകുളത്ത് സിറാജ് വരിചേര്‍ന്നു.

 

Latest