Siraj Campaign
സിറാജ് ക്യാമ്പയിൻ: തിരുവനന്തപുരം ജില്ലാ പ്രമോഷൻ കൗൺസിലായി
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഷാൻ സഖാഫി കോ- ഓർഡിനേറ്ററായി 15 അംഗ സമിതിയാണ് നിലവിൽ വന്നത്.
തിരുവനന്തപുരം | സിറാജ് ക്യാമ്പയിനിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പ്രമോഷൻ കൗൺസിൽ രൂപവത്കരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് ജാബിർ ഫാളിലിയെ ചെയർമാനായും എസ് വൈ എസ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സനുജ് വഴിമുക്കിനെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഷാൻ സഖാഫി കോ- ഓർഡിനേറ്ററായി 15 അംഗ സമിതിയാണ് നിലവിൽ വന്നത്.
മിഖ്ദാദ് ഹാജി ബീമാപള്ളി, നിയാസ് ജൗഹരി കണിയാപുരം, അൻസർ ജൗഹരി വള്ളക്കടവ് (വൈസ് ചെയർമാൻമാർ), ശറഫുദ്ദീൻ പോത്തൻകോട്, ശാഹുൽ ഹമീദ് സഖാഫി ബീമാപള്ളി, സിദ്ദീഖ് ജൗഹരി വിളപ്പിൽശാല (കൺവീനർമാർ), അഡ്വ. കെ എച്ച് എം മുനീർ, അബുൽഹസൻ, മുഹമ്മദ് ശാഫി, ഹുസൈൻ മദനി, ഡോ. അൻവർ നാസർ, റിയാസ് ആറ്റിങ്ങൾ (സമിതി അംഗങ്ങൾ).
സോൺ തലങ്ങളിലും പ്രമോഷൻ കൗൺസിലുകൾ രൂപവത്കരിച്ചു. ഈ മാസം 15നകം സർക്കിൾ, യൂനിറ്റ് തലങ്ങളിലും പ്രമോഷൻ കൗൺസിലുകൾ നിലവിൽ വരും. പുളിമൂട് യൂത്ത് സ്‌ക്വയറിൽ ചേർന്ന നേതൃസംഗമത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എം ഹാഷിം ഹാജി അധ്യക്ഷത വഹിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുർറഹ്മാൻ സഖാഫി വിഴിഞ്ഞം, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീൻ ഹാജി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി സിയാദ് കളിയിക്കാവിള, ജില്ലാ വൈസ് പ്രസിഡന്റ് എ എ സലാം മുസ്‌ലിയാർ, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സുൽഫിക്കർ സംസാരിച്ചു.