siraj daily
സിറാജ് ഡേ ഇന്ന്; 37ന്റെ പൊൻതിളക്കം
മുഖ്യധാരാ പത്രങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ പേർ വരിചേരുന്ന മലയാള പത്രമായി സിറാജിനെ മാറ്റാനുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പയിൻ കാലത്ത് നടന്നുവരുന്നത്
കോഴിക്കോട് | പൊലിപ്പിച്ച കെട്ടുകഥകൾക്കപ്പുറം വാർത്തയുടെ നേരും നെറികേടും വേർതിരിച്ച് പത്ര മാധ്യമങ്ങൾക്കിടയിൽ പുതിയ അറിവനുഭവമായി മാറിയ സിറാജിന് ഇന്ന് 37ന്റെ പൊൻതിളക്കം. കൈരളിയുടെ മനസ്സ് കവർന്ന് ഇന്ന് നാടെങ്ങും സിറാജ് ഡേ ആചരിക്കുകയാണ്.
സെപ്തംബർ ഒന്നിനാരംഭിച്ച സിറാജ് ക്യാമ്പയിനിന്റെ ഭാഗമായാണ് സിറാജ് ഡേ ആചരണം. ഇ- പോസ്റ്ററുകൾ വ്യാപകമായി പ്രചരിപ്പിച്ചും വീഡിയോകൾ സ്റ്റാറ്റസാക്കിയും സംഘ കുടുംബങ്ങൾ ഉൾപ്പെടുന്ന പൊതുസമൂഹം സിറാജ് ഡേ ആചരണത്തിൽ പങ്കാളികളാകും. കുടുംബസമേതമുള്ള (കുട്ടികളും പുരുഷന്മാരും) പത്രവായനാ ചിത്രങ്ങളും വീഡിയോകളും അവർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കും. മത- സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിൽ നിന്ന് സിറാജിന് വരിചേർന്നവരുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറയും.
സിറാജ് ഡേയിൽ മാത്രം പതിനായിരക്കണക്കിന് പേരെ വാർഷിക വരിക്കാരാക്കാനുള്ള പദ്ധതികളാണ് സംഘ കുടുംബം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനകം ആയിരക്കണക്കിന് പേർ സിറാജിന് വാർഷിക വരിചേർന്നു കഴിഞ്ഞു. മുഖ്യധാരാ പത്രങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ പേർ വരിചേരുന്ന മലയാള പത്രമായി സിറാജിനെ മാറ്റാനുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പയിൻ കാലത്ത് നടന്നുവരുന്നത്. ലക്ഷ്യം കൈവരിക്കും, ഇത് അനുഭവസാക്ഷ്യം. മലയാള മണ്ണിനെ ഇളക്കിമറിച്ച് സിറാജ് ക്യാമ്പയിൻ ഒക്ടോബർ 31ന് സമാപിക്കും.