From the print
സിറാജ് മലപ്പുറം എഡിഷന്‍ പ്രഖ്യാപനം: ജില്ലാ നേതൃത്വസംഗമം പ്രൗഢമായി
സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സിറാജ് സമ്പൂര്‍ണ എഡിഷന്‍ പ്രഖ്യാപനം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നടത്തി.

മലപ്പുറം വാദിസലാം കോൺഫറൻസ് ഹാളിൽ നടന്ന സിറാജ് മലപ്പുറം സമ്പൂർണ എഡിഷൻ പ്രഖ്യാപന നേതൃസംഗം എൻ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം | സിറാജ് മലപ്പുറം സമ്പൂര്‍ണ എഡിഷന്‍ പ്രഖ്യാപന നേതൃസംഗമം പ്രൗഢമായി. വാദിസലാം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനനായകരുടെ സാന്നിധ്യത്തില്‍ സിറാജ് സമ്പൂര്‍ണ എഡിഷന്‍ പ്രഖ്യാപനം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നടത്തി. ജില്ലാ ഉപാധ്യക്ഷന്‍ വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ പദ്ധതി അവതരിപ്പിച്ചു.
50,000 പുതിയ വരിക്കാരെ ലക്ഷ്യം വെക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഈ മാസം 17നുള്ളില്‍ 23 സോണുകളിലും വിപുലമായ വിളംബര സമ്മേളനങ്ങള്‍ നടക്കും. ലക്ഷ്യമിട്ടയത്രയും കോപ്പികള്‍ മലപ്പുറം വെസ്റ്റ് ജില്ലയില്‍ നിന്നുതന്നെ സാധ്യമാക്കാനാവശ്യമായ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് എസ് വൈ എസ് തുടക്കം കുറിച്ചതായി ഇടപെട്ട് സംസാരിച്ച പ്രസിഡന്റ് അബ്ദുല്‍ മജീദ് അഹ്സനിയുടെ വാക്കുകള്‍ ആവേശപൂര്‍വമാണ് സദസ്സ് ഏറ്റെടുത്തത്. തുടര്‍ന്ന് സംസാരിച്ച മറ്റ് സംഘടനാ പ്രതിനിധികളും ക്യാമ്പയിന്‍ വിജയിപ്പിക്കാനാവശ്യമായ തനത് പ്രവൃത്തികള്‍ ആസൂത്രണം ചെയ്യുമെന്നറിയിച്ചു.
എഡിറ്റര്‍ ഇന്‍ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍, എസ് എം എ ഈസ്റ്റ് ജില്ലാ സെക്രട്ടറി അസീസ് ഹാജി പുളിക്കല്‍, വെസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ അഹ്സനി മമ്പീതി, എസ് ജെ എം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് കുഞ്ഞീതു മുസ്‌ലിയാര്‍, വെസ്റ്റ് ജില്ലാ പ്രസിഡന്റ് ടി ടി മുഹമ്മദ് ബാഖവി, എസ് വൈ എസ് ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് മൂര്‍തള ശിഹാബ് സഖാഫി, എസ് എസ് എഫ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് മുശ്താഖ് സഖാഫി, വെസ്റ്റ് ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്‌ലാല്‍ സംസാരിച്ചു.
സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് പ്രാര്‍ഥന നടത്തി. ജനറല്‍ സെക്രട്ടറി ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് സീതിക്കോയ തങ്ങള്‍ പൊന്നാനി, സയ്യിദ് കെ കെ എസ് തങ്ങള്‍ ഫൈസി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, അലവിക്കുട്ടി ഫൈസി എടക്കര, ഇബ്റാഹീം ബാഖവി മേല്‍മുറി, കെ ടി ത്വാഹിര്‍ സഖാഫി, മുഹമ്മദ് ഹാജി മൂന്നിയൂര്‍, പി എസ് കെ ദാരിമി എടയൂര്‍, സി കെ യു മൗലവി മോങ്ങം, യൂസുഫ് ബാഖവി മാറഞ്ചേരി, അലിയാര്‍ ഹാജി നേതൃത്വം നല്‍കി. കെ പി ജമാല്‍ കരുളായി സ്വാഗതവും ബശീര്‍ ഹാജി പടിക്കല്‍ നന്ദിയും പറഞ്ഞു.