Connect with us

Kerala

സിറാജ് മലപ്പുറം പ്രമോഷന്‍ കൗണ്‍സില്‍ ജില്ലാ നേതൃത്വ സംഗമം നാളെ

'സിറാജ് സമ്പൂര്‍ണ്ണ എഡിഷന്‍ പ്രഖ്യാപനം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലില്‍ അല്‍ ബുഖാരി നടത്തും.

Published

|

Last Updated

മലപ്പുറം |  സിറാജ് മലപ്പുറം സമ്പൂര്‍ണ്ണ എഡിഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ സുപ്രധാന ജില്ലാ നേതൃ സംഗമം നാളെ വാദിസലാം കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന സംഗമം ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും .’സിറാജ് സമ്പൂര്‍ണ്ണ എഡിഷന്‍ പ്രഖ്യാപനം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലില്‍ അല്‍ ബുഖാരി നടത്തും. സിറാജ് മാനേജിംഗ് കമ്മിറ്റിയംഗം എന്‍ അലി അബ്ദുല്ല, എഡിറ്റര്‍ ഇന്‍ ചാര്‍ജ് ഗഫൂര്‍ മാസ്റ്റര്‍ സംബന്ധിക്കും.

ജില്ല ഉപാധ്യക്ഷന്‍ വടശ്ശേരി ഹസന്‍ മുസ്ലിയാര്‍ പദ്ധതി യവതരണം നടത്തും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ,കേരള മുസ്ലിം ജമാഅത്ത് , സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ഈസ്റ്റ്, വെസ്റ്റ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റ്, വെസ്റ്റ്, എസ് വൈ എസ് ഈസ്റ്റ്, വെസ്റ്റ്, എസ്എസ്എഫ് ഈസ്റ്റ്, വെസ്റ്റ്, ഐ.പി.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും , എസ് എം പി സി സോണ്‍ പ്രതിനിധികളും, മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റുമാരുമാണ് പ്രതിനിധികളായി പങ്കെടുക്കേണ്ടത്. ജനറല്‍ സെക്രട്ടറി ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ.കെ.എസ് തങ്ങള്‍ ഫൈസി, കെ.പി. ജമാല്‍ കരുളായി, ബശീര്‍ ഹാജി പടിക്കല്‍, കെ.ടി. ത്വാഹിര്‍ സഖാഫി, മുഹമ്മദ് പറവൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും

 

Latest