Connect with us

Kerala

സിറാജ് സ്‌പെഷ്യൽ ക്യാമ്പയിൻ: മലപ്പുറത്ത് എസ് എസ് എഫ് ഡിവിഷൻ നേതൃസംഗമങ്ങൾ പൂർത്തിയായി

ഡിവിഷൻ പ്രവർത്തക സമിതിയംഗങ്ങൾ നേതൃത്വം നൽകുന്ന യൂണിറ്റ് പര്യടനവും സെക്ടർ സംഗമവും ക്യാമ്പയിന്റെ ഭാഗമായി നടക്കും

Published

|

Last Updated

മഞ്ചേരി | നാല് പതിറ്റാണ്ടോളം മലയാളക്കരയിൽ അക്ഷര വെളിച്ചം സമ്മാനിച്ച സിറാജിന്റെ മലപ്പുറം സമ്പൂർണ എഡിഷൻ പ്രചാരണ ഭാഗമായി ഡിവിഷൻ നേതൃസംഗമങ്ങൾ നടന്നു. എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലയിലെ മുഴുവൻ ഡിവിഷനുകളിലും സംഗമങ്ങൾ പൂർത്തിയായി. പത്രധാർമികതയുടെ ഉണർത്തു ശബ്ദമായ സിറാജിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം സംഗമത്തിൽ നടന്നു. ഡിവിഷൻ പ്രവർത്തക സമിതിയംഗങ്ങൾ നേതൃത്വം നൽകുന്ന യൂണിറ്റ് പര്യടനവും സെക്ടർ സംഗമവും ക്യാമ്പയിന്റെ ഭാഗമായി നടക്കും.

ഡിവിഷൻ നേതൃസംഗമത്തിന് ജില്ലാ ഭാരവാഹികളും പ്രവർത്തക സമിതിയംഗങ്ങളും നേതൃത്വം നൽകി. മഞ്ചേരി വെസ്റ്റിൽ ജില്ലാ ഫിനാൻസ് സെക്രട്ടറി ഉനൈസ് സഖാഫി ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി ഈസ്റ്റിൽ പി കെ എം ഫൈസൽ സഖാഫി, അരീക്കോട് ഡിവിഷനിൽ നൂഹ് പി അഹ്മദ്, കൊണ്ടോട്ടിയിൽ കെ സഹൽ സഖാഫി, വണ്ടൂരിൽ പി പി മുഹമ്മദ് ആസിഫ്, കൊളത്തൂരിൽ എ കെ മുഹമ്മദ് റാഫി, നിലമ്പൂരിൽ പി മുഹമ്മദ് സജീഹ് സഖാഫി, എടവണ്ണപ്പാറയിൽ എ കെ മുഹമ്മദ് ഷിബിൻ എന്നിവർ സംഗമങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

മലപ്പുറത്ത് സി കെ അജ്മൽ യാസീൻ, പുളിക്കലിൽ പി നജ്മുദ്ദീൻ ശാമിൽ ഇർഫാനി, പെരിന്തൽമണ്ണയിൽ ഇ കെ നഈം ബുഖാരി, എടക്കര കെ പി സൈഫുദ്ദീൻ സംഗമങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രവർത്തക സമിതിയംഗങ്ങളായ എൻ മുഹമ്മദ് ഇർഷാദ് സിദ്ദീഖി, മുഹമ്മദ് സ്വഫ്വാൻ ഇ, സി ടിപ്പു സുൽതാൻ അദനി, വി പി അഹമ്മദ് സഖാഫി, വി പി മുഹമ്മദ് അജ്മൽ സഖാഫി, ഇ ടി അർഷാദലി, എം ടി ശാഹുൽ ഹമീദ് വിഷയാവതരണം നടത്തി.