Connect with us

sirajul huda

സിറാജുല്‍ ഹുദ വിജയികളെ അനുമോദിച്ചു

ഏഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നിന്ന് പത്താം തരം പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ നൂറ്റി അമ്പത്തോളം വിദ്യാര്‍ഥികള്‍ അനുമോദന ചടങ്ങില്‍ പങ്കെടുത്തു.

Published

|

Last Updated

കുറ്റ്യാടി | മനുഷ്യനെ നിരന്തരം നവീകരിക്കുന്നത് വിദ്യാഭ്യാസമാണെന്ന് സിറാജുല്‍ ഹുദ കാര്യദര്‍ശി പേരോട് അബ്ദുറഹ്മാന്‍ സഖാഫി. സിറാജുല്‍ ഹുദയിലെ ഏഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നിന്നും പത്താം തരം പരീക്ഷയില്‍ മികച്ച വിജയം നേടി ഉന്നത പഠനത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജയങ്ങള്‍ വലിയ സ്വപ്‌നങ്ങള്‍ സമ്മാനിക്കുന്നുവെന്നും ഉന്നത വിജ്ഞാനം കരസ്ഥമാക്കാന്‍ എപ്പോഴും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023-24 അധ്യായന വര്‍ഷത്തില്‍ സിറാജുല്‍ ഹുദയിലെ ഏഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നിന്ന് പത്താം തരം പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ നൂറ്റി അമ്പത്തോളം വിദ്യാര്‍ഥികള്‍ അനുമോദന ചടങ്ങില്‍ പങ്കെടുത്തു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും മൊമെന്റോകളും വിതരണം ചെയ്തു.

സിറാജുല്‍ ഹുദ പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ബഷീര്‍ സാഗതം പറഞ്ഞു. എ ജി എം നസീര്‍ കുയ്‌തേരി അധ്യക്ഷത വഹിച്ചു. മാനേജിംങ്ങ് ഡയറക്ടര്‍ മുഹമ്മദ് അസ്ഹരി പേരോട് അനുമോദന പ്രഭാഷണം നടത്തി. മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, ഇസ്മായില്‍ സഖാഫി നാദാപുരം, ജലീല്‍ സഖാഫി മഞ്ഞനാടി, ജാബിര്‍ , ഷമീര്‍, മൂസ സംബന്ധിച്ചു.