Kozhikode
സിറാജുൽ ഹുദാ എക്കോൾ ഇന്റർനാഷണൽ സ്കൂൾ, ക്യൂ-ഗാർഡൻ ഉദ്ഘാടനസമ്മേളനം 25 ന്
മികച്ച പഠനാന്തരീക്ഷത്തിൽ ചിട്ടയായ പരിശീലനത്തിലൂടെ ഉന്നതങ്ങളിലേക്ക് വിദ്യാർത്ഥികളെ വഴി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്കോൾ ഇൻറർനാഷണൽ പ്രെപ്-സ്കൂൾ സംവിധാനിച്ചിരിക്കുന്നത്.
കുറ്റ്യാടി | മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യം വെച്ച് സിറാജുൽഹുദായിൽ പുതുതായി ആരംഭിച്ച എക്കോൾ ഇൻറർനാഷണൽ പ്രെപ് സ്കൂളിന്റെയും ക്യൂ-ഗാർഡൻ ഗേൾസ് സ്കൂൾ ഓഫ് തഹ്ഫീളുൽ ഖുർആനിന്റെയും ഉദ്ഘാടനസമ്മേളനം ഈ മാസം 25 ശനിയാഴ്ച നടക്കും.
വൈകീട്ട് 3 ന് സിറാജുൽ ഹുദാ ക്യാമ്പസ്,കുറ്റ്യാടി യിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഹജ്ജ്,വഖ്ഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി, സയ്യിദ് അലി ബാഫഖി തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, കെ.മുരളീധരൻ എംപി,കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ,കെപി മോഹനൻ എംഎൽഎ,ഇ കെ വിജയൻ എംഎൽഎ,പാറക്കൽ അബ്ദുല്ല,പി മോഹനൻ മാസ്റ്റർ,അഡ്വ.കെ പ്രവീൺകുമാർ, സയ്യിദ് ത്വാഹാ തങ്ങൾ,പേരോട് അബ്ദുറഹ്മാൻ സഖാഫി തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക സംഘടനാ നേതൃത്വം സംബന്ധിക്കും.
മികച്ച പഠനാന്തരീക്ഷത്തിൽ ചിട്ടയായ പരിശീലനത്തിലൂടെ ഉന്നതങ്ങളിലേക്ക് വിദ്യാർത്ഥികളെ വഴി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്കോൾ ഇൻറർനാഷണൽ പ്രെപ്-സ്കൂൾ സംവിധാനിച്ചിരിക്കുന്നത്. ധാർമിക പഠനത്തോടൊപ്പം അക്കാദമിക തലത്തിലും പഠന പഠനേതര മേഖലയിലും കഴിവുറ്റ പെൺകുട്ടികളെ വാർത്തെടുക്കുയാണ് ക്യൂ ഗാർഡൻ ഗേൾസ് സ്കൂൾ ഓഫ് തഹ്ഫീളുൽ ഖുർആൻ.
മികവിന്റെ പര്യായമായി മലബാറിലെ വൈജ്ഞാനിക ഭൂപടത്തിൽ ഇടം പിടിച്ച സിറാജുൽ ഹുദാ സ്ഥാപനങ്ങൾ പുതിയ മുന്നേറ്റത്തിനാണ് നാന്ദി കുറിക്കുന്നത്.