Educational News
സിറാജുൽ ഹുദാ ഫിഫ്ള് ദഅവ ഇൻറർവ്യൂ ഏപ്രിൽ 21 ന്
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം പ്രതീക്ഷിക്കുന്ന ഹാഫിളുകൾക്കാണ് ഇൻറർവ്യൂവിൽ പങ്കെടുക്കാനവസരം .
നാദാപുരം | സിറാജുൽ ഹുദാ ഹിഫ്ള് ദഅവ ഇൻറർവ്യൂ ഏപ്രിൽ 21 ഞായർ 9:00 AM ന് നാദാപുരം ക്യാമ്പസിൽ വച്ച് നടക്കും. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം പ്രതീക്ഷിക്കുന്ന ഹാഫിളുകൾക്കാണ് ഇൻറർവ്യൂവിൽ പങ്കെടുക്കാനവസരം .
സപ്തവത്സര കോഴ്സാണ് സ്ഥാപനം ഓഫർ ചെയ്യുന്നത്. ഹയർസെക്കൻഡറി തലത്തിൽ കൊമേഴ്സ് ഹ്യൂമാനിറ്റീസ് സ്ട്രീമുകളും ഇസ്ലാമിക് സയൻസിൽ ജാമിഅത്തുൽ ഹിന്ദ് സിലബസും കൂടെ ചിട്ടയാർന്ന ഖുർആൻ ദൗറയുമാണ് വിദ്യാർത്ഥികൾക്കായി നൽകുന്നത്. കൂടാതെ വ്യത്യസ്ത ഖിറാഅത്ത് പരിശീലനങ്ങളും ഗസ്റ്റ് ഫാക്കൽറ്റികളുടെ മാസാന്ത സെഷനുകളും നെറ്റ് ജെ ആർ ഫ് കോച്ചിംഗുകളും നൽകി വരുന്നു.
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം പ്രതീക്ഷിക്കുന്ന ഹാഫിളുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.
---- facebook comment plugin here -----