Connect with us

shims

സിറാജുല്‍ ഹുദാ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ ക്ഷണിച്ചു

എ ഐ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള പഠനാന്തരീക്ഷവുമാണ് ഷിംസിന്റെ പ്രത്യേകത.

Published

|

Last Updated

കുറ്റ്യാടി | കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെയും ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷ(എ ഐ സി ടി ഇ)ന്റെയും അംഗീകാരത്തോടെ ആരംഭിച്ച സിറാജുല്‍ ഹുദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ഷിംസ്) ദ്വിവത്സര എം ബി എ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഇന്റര്‍നാഷനല്‍ ബിസിനസ്സ്, സിസ്റ്റം എലക്ടീവ്‌സ് എന്നീ കോഴ്സുകളിൽ ഏതെങ്കിലും രണ്ടെണ്ണത്തിൽ സ്പെഷലൈസേഷൻ നൽകുന്ന രീതിയിലാണ് പ്രോഗ്രാമിന്റെ ക്രമീകരണം. എന്റര്‍പ്രണര്‍ഷിപ്പിനും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗിനും പ്ലേസ്‌മെന്റിനും അവസരമുണ്ടാകും. മാനേജ്‌മെന്റ് മേഖലയിലെ വിദഗ്ധര്‍ തയ്യാറാക്കിയ റിയല്‍ വേള്‍ഡ് ബിസിനസ്സ് പ്രശ്‌നങ്ങള്‍ക്കുള്ള അതിനൂതന പരിഹാരങ്ങള്‍ ഉള്‍പ്പെടുന്ന പാഠ്യപദ്ധതിയും എ ഐ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള പഠനാന്തരീക്ഷവുമാണ് ഷിംസിന്റെ പ്രത്യേകത.

ക്യാമ്പസ് ഇന്റര്‍വ്യൂ, ലോകോത്തര കമ്പനികളിലേക്കുള്ള പ്ലേസ്‌മെന്റ് ഇൻർവ്യൂ, സ്റ്റാർട്ടപ് ട്രൈനിംഗ്, ഇന്നവേഷൻ ഐഡിയാസ് വർക്ക്ഷോപ്സ് എന്നിവ ഷിംസ് ഉറപ്പുനല്‍കുന്നു. ഇതിനായി വിവിധ കമ്പനികളുമായി ധാരണാപത്രങ്ങള്‍ ഒപ്പുവെക്കും. അഡ്മിഷൻ ആവശ്യങ്ങൾക്ക്: 8330022588, 9497388786

Latest