Kozhikode
ദോഹയിൽ പ്രവർത്തിക്കുന്ന കമ്പനിയുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ച് സിറാജുല്‍ ഹുദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്
ഷിംസിന് വേണ്ടി മുഹമ്മദ് അസ്ഹരി പേരോടും പാരീസ് ഗ്രൂപ്പ് ഓഫ് കമ്പനിസിനുവേണ്ടി എം ഡി മുഹമ്മദ് തേനങ്കലും കരാറിൽ ഒപ്പുവെച്ചു
കുറ്റ്യാടി | സിറാജുൽ ഹുദയിൽ ആരംഭിച്ച ഷിംസ് (സിറാജുല്‍ ഹുദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്) ദോഹയിൽ പ്രവർത്തിക്കുന്ന പാരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസുമായി എം ഒ യു ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ശിംസ് സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എന്റർപ്രനേറിയൽ സ്കിൽ ഡെവലപ്മെൻറ്, ഔട്ട് കം ബേസ് ട്രെയിനിങ്, ക്യാമ്പസ് ഇൻ്റർവ്യൂ, പ്ലെയ്സ്മെൻറ് എന്നിവയിൽ മുൻഗണ നൽകാനാണ് ധാരണയായത്.
ഷിംസിന് വേണ്ടി മുഹമ്മദ് അസ്ഹരി പേരോടും പാരീസ് ഗ്രൂപ്പ് ഓഫ് കമ്പനിസിനുവേണ്ടി എം ഡി മുഹമ്മദ് തേനങ്കലിലുമാണ് കരാറിൽ ഒപ്പുവെച്ചത്.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെയും ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷ (എ ഐ സി ടി ഇ) ന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ശിംസ് ദ്വിവത്സര എം ബി എ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
---- facebook comment plugin here -----