Kozhikode
സിറാജുൽ ഹുദാ മീലാദാഘോഷം പ്രൗഢമാകും
സിറാജുൽ ഹുദയുടെ വ്യത്യസ്ത ക്യാമ്പസുകളിൽ "റബീഉൽ അൻവാർ" കാമ്പയിൽ വ്യത്യസ്ത പരിപാടികളും സംഗമങ്ങളുമായി നടക്കും.
കുറ്റ്യാടി | റബീഉൽ അവ്വൽ ഒന്നു മുതൽ 30 വരെ നീണ്ടു നിൽക്കുന്ന സിറാജുൽ ഹുദാ റബീഅ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനത്തിന് 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗതസംഘം ചെയർമാൻ: ഹുസൈൻ തങ്ങൾ തളീക്കര, കൺവീനർ:സി കെ റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ, ഫിനാൻസ് കൺവീനർ: അബ്ദുല്ല എ കെ,വൈ.ചെയർമാന്മാർ:ടി.ടി അബൂബക്കർ ഫൈസി,ഹുസൈൻ മാസ്റ്റർ കുന്നത്ത്,സയ്യിദ് ഹസൻ തങ്ങൾ,നാസർ തങ്ങൾ. ജോ.കൺവീനർമാർ: ഗഫൂർ മാസ്റ്റർ വളയന്നൂർ, എ കെ കെ കരീം കുമ്പളം, സി അമ്മദ്, ചിയ്യൂർ ജലീൽ മുസ്ലിയാർ. കോഡിനേറ്ററായി നിസാർ മുസ്ലിയാർ പാലേരിയെയും തിരഞ്ഞെടുത്തു.
സിറാജുൽ ഹുദയുടെ വ്യത്യസ്ത ക്യാമ്പസുകളിൽ “റബീഉൽ അൻവാർ” കാമ്പയിൽ വ്യത്യസ്ത പരിപാടികളും സംഗമങ്ങളുമായി നടക്കും. ഒക്ടോബർ 5 ബുധനാഴ്ച നടക്കുന്ന മീലാദ് സമ്മേളനത്തിൽ പണ്ഡിത, രാഷ്ട്രീയ,സാമൂഹിക നേതാക്കൾ സംഗമിക്കും.
ഇബ്രാഹിം സഖാഫി കുമ്മോളിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ മുത്തലിബ് സഖാഫി പാറാട് ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹാ തങ്ങൾ,ടി.ടി ഉസ്താദ്,മുനീർ സഖാഫി ഓർക്കാട്ടേരി,ഇസ്മായിൽ സഖാഫി നാദാപുരം,ബഷീർ സഖാഫി കൈപ്പുറം,ഹുസൈൻ മാസ്റ്റർ കുന്നത്ത്,എ കെ കെ കരീം ഹാജി,ഗഫൂർ മാസ്റ്റർ,ജബ്ബാർ മാസ്റ്റർ,നിസാർ മുസ്ലിയാർ പാലേരി തുടങ്ങിയവർ സംസാരിച്ചു.