Education Notification
സിറാജുല്‍ ഹുദ സയന്‍സ് കാമ്പസ്; അഡ്മിഷന്‍ തുടരുന്നു
പത്താം ക്ലാസ് കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് ഇസ്‌ലാമിക് സ്റ്റഡീസിനോടൊപ്പം സയന്‍സ് സ്ട്രീമില്‍ ഹയര്‍ സെക്കന്‍ഡറിയും ഡിഗ്രിയും റഗുലറായി പഠിക്കാവുന്ന ഇന്റഗ്രേറ്റഡ് കോഴ്‌സിലേക്കാണ് പ്രവേശനം.

കുറ്റ്യാടി | സിറാജുല്‍ ഹുദയുടെ പ്രധാന സ്ഥാപനങ്ങളിലൊന്നായ സിറാജുല്‍ ഹുദ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, നാദാപുരം കാമ്പസിലേക്ക് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ തുടരുന്നു. പത്താം ക്ലാസ് കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് ഇസ്‌ലാമിക് സ്റ്റഡീസിനോടൊപ്പം സയന്‍സ് സ്ട്രീമില്‍ ഹയര്‍ സെക്കന്‍ഡറിയും ഡിഗ്രിയും റഗുലറായി പഠിക്കാവുന്ന ഇന്റഗ്രേറ്റഡ് കോഴ്‌സിലേക്കാണ് പ്രവേശനം നല്‍കുന്നത്.
ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ജാമിഅത്തുല്‍ ഹിന്ദ് സിലബസ് പ്രകാരമുള്ള മതപഠനത്തോടൊപ്പം ബയോളജി സയന്‍സും കമ്പ്യൂട്ടര്‍ സയന്‍സുമാണ് സ്ഥാപനത്തില്‍ ലഭ്യമാക്കിയിട്ടുള്ളത്. റഗുലര്‍ ക്ലാസുകള്‍ക്ക് പുറമെ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ജെ ഇ ഇ, കീം, നീറ്റ്, സി യു ഇ ടി തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്കുള്ള ഫൗണ്ടേഷന്‍ ക്ലാസുകളും സയന്‍സ് റിലേറ്റഡ് ആഡ് ഓണ്‍ കോഴ്‌സുകളും സ്ഥാപനം നല്‍കുന്നുണ്ട്. ഗസ്റ്റ് ഫാക്കല്‍റ്റികളുടെ മാസാന്ത സെഷനുകളും സ്‌കില്‍ ഡെവലപ്‌മെന്റ് ക്ലാസുകളും എക്‌സാം സ്റ്റിമുലേഷന്‍സും പ്രോഗ്രസ് റിപോര്‍ട്ടിംഗും സയന്‍സ് കാമ്പസിന്റെ മറ്റു പ്രത്യേകതകളാണ്.
ഹയര്‍ സെക്കന്‍ഡറി ഇന്റഗ്രേറ്റഡ് കോഴ്‌സിനു ശേഷം കോഡിംഗ്, പ്രോഗ്രാമിംഗ് എന്നിവ ഫോക്കസ് ചെയ്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത സിറാജുല്‍ ഹുദയുടെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സില്‍ റഗുലറായി തുടര്‍പഠനം നല്‍കുന്ന സംവിധാനമാണ് സ്ഥാപനത്തിലുള്ളത്. കൂടാതെ, ഇസ്‌ലാമിക് സ്റ്റഡീസ് പഠനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് സിറാജുല്‍ ഹുദ കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസില്‍ ഉപരിപഠനം നടത്തുന്നതിനും ‘സുറൈജി’ ബിരുദം നേടുന്നതിനും അവസരം നല്‍കുന്നുണ്ട്. പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഹയര്‍ സ്റ്റഡീസിന് അവസരം ലഭിക്കുന്ന പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്ക് മതപഠനത്തിന് പ്രത്യേക കരിക്കുലവും സ്ഥാപനം സംവിധാനിക്കുന്നുണ്ട്. ജാമിഅത്തുല്‍ ഹിന്ദ് (J- SAT) ഏകജാലകം വഴിയാണ് സയന്‍സ് കാമ്പസിലേക്കുള്ള പ്രവേശനം നല്‍കുന്നത്. ജാമിഅത്തുല്‍ ഹിന്ദ് വൈബ് സൈറ്റ് വഴി INS4271 എന്ന കോഡ് നമ്പര്‍ ഉപയോഗിച്ച് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: +91 9846721927, +91 9645187662.