Connect with us

Kozhikode

സിറാജുല്‍ ഹുദാ ആത്മീയ സംഗമം ഞായറാഴ്ച

റമസാന്‍ 29ന് രാവിലെ 11 മുതല്‍ ആരംഭിക്കുന്ന ആത്മീയ സംഗമം വൈകിട്ട് നാലിന് സമാപിക്കും.

Published

|

Last Updated

കുറ്റ്യാടി | ആയിരങ്ങള്‍ പങ്കുചേരുന്ന സിറാജുല്‍ ഹുദാ റമസാന്‍ ആത്മീയ സംഗമം ഞായറാഴ്ച കുറ്റ്യാടി ടൗണ്‍ മസ്ജിദില്‍ നടക്കും. റമസാന്‍ 29ന് രാവിലെ 11 മുതല്‍ ആരംഭിക്കുന്ന ആത്മീയ സംഗമം വൈകിട്ട് നാലിന് സമാപിക്കും.

പേരോട് അബ്ദുറഹ്മാന്‍ സഖാഫി റമസാന്‍ പ്രഭാഷണം നടത്തും. ടൗണ്‍ മസ്ജിദ് ഖത്വീബ് മുത്വലിബ് സഖാഫിയുടെ റമസാന്‍ പഠന ക്ലാസിന്റെ സമാപനം സംഗമത്തിന്റെ ഭാഗമായി നടക്കും. ഖത്തം ദുആ, തഹ്ലീല്‍, തൗബ തുടങ്ങിയ വിവിധങ്ങളായ ആത്മീയ പ്രാര്‍ഥനാ സദസ്സുകള്‍ സംഗമത്തോടനുബന്ധിച്ചുണ്ടാകും.

പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മുത്വലിബ് സഖാഫി പാറാട്, ഇബ്‌റാഹീം സഖാഫി കുമ്മോളി, ടി ടി അബൂബക്കര്‍ ഫൈസി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ തളീക്കര, സി കെ റാഷിദ് ബുഖാരി ഇരിങ്ങണ്ണൂര്‍, മുഹമ്മദ് അസ്ഹരി പേരോട് തുടങ്ങിയ പണ്ഡിതരും സാദാത്തുകളും ആത്മീയ സംഗമത്തില്‍ സംബന്ധിക്കും.

 

Latest