Kozhikode
സിറാജുല്‍ ഹുദാ സമ്മര്‍ ക്യാമ്പ്; 'ഫ്‌ളോറിഷി'ന് നാളെ തുടക്കം
ഏപ്രില്‍ 17 മുതല്‍ 24 വരെ നീണ്ടുനില്‍ക്കുന്ന എട്ട് ദിവസത്തെ ക്യാമ്പില്‍ അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം.

കുറ്റ്യാടി | സിറാജുല്‍ ഹുദാ കുറ്റ്യാടി കാമ്പസില്‍ ഒരുക്കുന്ന സമ്മര്‍ റസിഡന്‍ഷ്യല്‍ ക്യാമ്പായ ഫ്‌ളോറിഷിന് നാളെ തുടക്കമാകും. ഏപ്രില്‍ 17 മുതല്‍ 24 വരെ നീണ്ടുനില്‍ക്കുന്ന എട്ട് ദിവസത്തെ ക്യാമ്പില്‍ അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം ഒരുക്കിയിട്ടുള്ളത്.
സിറാജുല്‍ ഹുദാ കാര്യദര്‍ശി പേരോട് ഉസ്താദിനോടൊപ്പമുള്ള ആത്മീയ തര്‍ബിയ സംഗമം ക്യാമ്പിലെ മുഖ്യ ആകര്‍ഷണമാണ്. കുട്ടികളുടെ ഭാവി നിര്‍ണയിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെഷനുകളും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സര്‍ഗാത്മക കഴിവുകള്‍ പരിപോഷിക്കുന്നതിനുമുള്ള സ്‌പെഷ്യല്‍ സംഗമങ്ങളും ക്യാമ്പിന്റെ ഭാഗമാണ്. ഇംഗ്ലീഷ്, അറബിക്, സ്പാനിഷ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ലൈഫ് സ്‌കില്‍സിലും പ്രത്യേക പരിശീലനം ക്യാമ്പില്‍ നല്‍കും.
സ്വഭാവ സംസ്‌കരണം, ആത്മീയ ജീവിതം, ആരാധന, അച്ചടക്കം എന്നിവ വിഷയമാകുന്ന സ്പിരിച്വല്‍ സെഷനുകളും സ്പീഡ് മാത്സ്, സ്‌പെല്ലിംഗ് ബീ, റൂബിക്‌സ് ക്യൂബ്‌സ്, ഫുട്‌ബോള്‍ ട്രെയിനിങ്, ടൈപ്പിംഗ് മാസ്റ്ററി, സ്റ്റേജ് പ്രോഗ്രാം തുടങ്ങിയ പഠന പഠനാനുബന്ധ മേഖലകളിലെ ആസ്വാദ്യകരമായ പഠന പരിശീലന വേദികളും ഫ്‌ളോറിഷ് ക്യാമ്പിന്റെ പ്രത്യേകതകളാണ്. എയര്‍ കണ്ടീഷന്‍ഡ് മള്‍ട്ടി മീഡിയ ക്ലാസ് റൂമുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളും പ്രകൃതി സൗഹൃദ ക്യാമ്പസില്‍ ഹോംലി ഫുഡ് ആസ്വദിച്ചുള്ള ക്യാമ്പ് അനുഭവങ്ങളും പ്രതിഭാധനരായ ട്യൂട്ടര്‍മാരുടെ നേതൃത്വവും ക്യാമ്പിന്റെ സവിശേഷതകളാണ്. ഫ്‌ളോറിഷ് ക്യാമ്പനുബന്ധ വിവരങ്ങള്‍ക്ക് 8281377588 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.