Connect with us

Kerala

സിസ തോമസിന് ഒരാഴ്ചയ്ക്കകം പെന്‍ഷനും കുടിശ്ശികയും നല്‍കണം; സര്‍ക്കാരിന് തിരിച്ചടിയായി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്

തനിക്ക് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തടഞ്ഞുവെച്ചു എന്നാരോപിച്ച് സിസ തോമസ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്ന പരാതിയില്‍ കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വി സി സിസ തോമസിന് അനുകൂലമായി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്. തടഞ്ഞുവച്ച പെന്‍ഷനും കുടിശ്ശികയും ഒരാഴ്ചയ്ക്കകം സിസയ്ക്ക് നല്‍കണമെന്നാണ് വിധി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാരും മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഡോ. എം എസ് രാജശ്രീയെ അയോഗ്യയാക്കിയതിനു പിന്നാലെ ഗവര്‍ണര്‍ കെ ടി യു വി സി സ്ഥാനത്തേക്ക് സിസയെ നിയമിച്ചു. നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിസാ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരായി നടന്ന നിയമപോരാട്ടത്തില്‍ ഗവര്‍ണര്‍ നടത്തിയ നിയമനം കോടതികളും ശരിവെക്കുകയായിരുന്നു.

എന്നാല്‍, കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴേക്കും സിസ സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നു. ഇതിനു പിന്നാലെ, തനിക്ക് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തടഞ്ഞുവെച്ചു എന്നാരോപിച്ച് സിസ തോമസ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.

 

Latest