Connect with us

National

സിസോദിയയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ചയിലേക്ക് മാറ്റി

സിസോദിയയെ സിബിഐ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. സിസോദിയയെ സിബിഐ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് സിബിഐ സിസോദിയയെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയത്. കേസ് അന്വേഷണത്തില്‍ സിബിഐ പരാജയമാണെന്ന വാദമാണ് സിസോദിയയുടെ അഭിഭാഷകന്‍ ഉയര്‍ത്തിയത്. എന്നാല്‍ കേസിലെ ചില രേഖകള്‍ കാണാനില്ലെന്നും അത് കണ്ടെടുക്കേണ്ടതുണ്ടെന്നുമുള്ള വാദമാണ് സിബിഐ കോടതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്.