Connect with us

National

സിസോദിയക്കും ജെയിനും പകരം മന്ത്രിമാരായി; സ്ഥാനമേല്‍ക്കുക സൗരവ് ഭരദ്വാജും അതിഷിയും

സി ബി ഐ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഉപ മുഖ്യമന്ത്രി സിസോദിയയും ആരോഗ്യ മന്ത്രി ജെയിനും മന്ത്രി പദവികള്‍ ഒഴിഞ്ഞിരുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മന്ത്രിസഭയില്‍ നിന്നും രാജിവച്ച മനീഷ് സിസോദിയക്കും സത്യേന്ദര്‍ ജെയിനും പകരം മന്ത്രിമാരെ തീരുമാനിച്ചു. സിസോദിയക്കു പകരം സൗരവ് ഭരദ്വാജും ജെയിനിനു പകരം അതിഷിയുമാണ് സ്ഥാനമേല്‍ക്കുക.

സി ബി ഐ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഉപ മുഖ്യമന്ത്രി സിസോദിയയും ആരോഗ്യ മന്ത്രി ജെയിനും മന്ത്രി പദവികള്‍ ഒഴിഞ്ഞിരുന്നത്. രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അംഗീകരിക്കുകയായിരുന്നു. ഉന്നയിക്കപ്പെട്ട കുറ്റം അംഗീകരിച്ചു കൊണ്ടല്ല, ഭരണപരമായ നടപടികള്‍ക്കു വേണ്ടിയാണ് ഇരുവരുടെയും രാജിയെന്ന് എ എ പി വ്യക്തമാക്കിയിരുന്നു.

സിസോദിയക്കും ജെയിനും പകരം മന്ത്രിമാരുണ്ടാകില്ലെന്നായിരുന്നു എ എ പി ആദ്യം പറഞ്ഞിരുന്നത്. സിസോദിയയുടെ വകുപ്പുകള്‍ കൈലാശ് ഗെഹ്ലോട്ടും ജെയിനിന്റേത് രാജ്കുമാര്‍ ആനന്ദും കൈകാര്യം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

Latest