Connect with us

DALITH MURDER

സഹോദരി പീഡനത്തിനിരയായി; പരാതി നല്‍കിയ ദലിത് യുവാവിനെ സവര്‍ണര്‍ തല്ലിക്കൊന്നു

സഹോദരി പീഢിപ്പിക്കപ്പെട്ടതായി വിക്രം സിംഗ് താക്കൂര്‍ എന്ന ആള്‍ക്കെതിരെ ലൈംഗിക പീഡന കേസ് നല്‍കിയിരുന്നു

Published

|

Last Updated

ഭോപാല്‍ | സഹോദരി പീഡനത്തിനിരയായതായി പരാതി നല്‍കിയ യുവാവിനെ ഉയര്‍ന്ന ജാതിക്കാര്‍ തല്ലിക്കൊന്നു.

മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണു ദളിത് വിഭാഗത്തില്‍ പെട്ട നിഥിന്‍ അഹിര്‍വാര്‍ എന്ന 18 കാരന്‍ കൊല്ലപ്പെട്ടത്.
നിഥിന്റെ സഹോദരി നല്‍കിയ ലൈംഗിക പീഡന കേസ് പിന്‍വലിക്കാന്‍ തയ്യാറാകാത്തതാണു കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട യുവാവിന്റെ അമ്മയെ പ്രതികള്‍ നഗ്‌നയാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

2019 ല്‍ സഹോദരി പീഢിപ്പിക്കപ്പെട്ടതായി വിക്രം സിംഗ് താക്കൂര്‍ എന്ന ആള്‍ക്കെതിരെ ലൈംഗിക പീഡന കേസ് നല്‍കിയിരുന്നു. അന്നുമുതല്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ നിഥിന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ കേസുമായി മുന്നോട്ട് പോയി. തര്‍ക്കം രൂക്ഷമായതോടെ വിക്രം സിംഗും സംഘവും വ്യാഴാഴ്ചയോടെ നിഥിന്റെ വീട് ആക്രമിച്ചു.

ശേഷം നിഥിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ അമ്മയെ പ്രതികള്‍ വിവസ്ത്രയാക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യപ്രതിയടക്കം എട്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗ്രാമത്തലവന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ പ്രതികളില്‍ ചിലര്‍ ഒളിവിലാണ്. സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി രംഗത്തെത്തി.

 

Latest