Connect with us

Kerala

നാദസ്വരം വായിച്ച് സഹോദരിമാര്‍ ; വിസ്മയമായി കലോത്സവവേദി

ദേവപ്രിയ കഴിഞ്ഞ വര്‍ഷം നാദസ്വര മത്സരത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.

Published

|

Last Updated

കൊല്ലം | പഞ്ചവാദ്യ കലാകാരനായ പിതാവിന്റെ ആഗ്രഹം മൂലം നാദസ്വരം അഭ്യസിച്ച മക്കള്‍ 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിസ്മയമായി മാറി.പത്തനംതിട്ട സ്വദേശിനികളായ കൃഷ്ണപ്രിയ, ദേവിപ്രിയ എന്നീ സഹോദരിമാരാണ് നാദസ്വര മത്സരത്തില്‍ തിളങ്ങിയത്.

ദേവപ്രിയ കഴിഞ്ഞ വര്‍ഷം നാദസ്വര മത്സരത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
അഭീഷ്ടവരദം കൃഷ്ണപ്രിയ വായിച്ചപ്പോള്‍ സാമജ വരഗമനമാണ് ദേവപ്രിയ വേദിയില്‍ വായിച്ചത്.

പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് കൃഷ്ണപ്രിയ.ദേവപ്രിയ കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്.

Latest