Connect with us

Kerala

'സിതായിഷ്': മർകസ് നോളജ് സിറ്റി അന്താരാഷ്ട്ര മീലാദ് ക്യാമ്പയിൻ പ്രഖ്യാപിച്ചു

ലോക ജനതയ്ക്ക് കാരുണ്യമായി നിയോഗിതനായ പ്രവാചകന്റെ സ്നേഹ സന്ദേശം സമൂഹത്തിന് കൈമാറാനുതകുന്ന തരത്തിലുള്ള വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

Published

|

Last Updated

നോളജ് സിറ്റി | വിപുലമായ നബി ദിനാഘോഷത്തിന്റെ ഭാഗമായി മർകസ് നോളജ് സിറ്റിയിൽ നടത്തുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര മീലാദ് ക്യാമ്പയിൻ പ്രഖ്യാപിച്ചു. ലോക ജനതയ്ക്ക് കാരുണ്യമായി നിയോഗിതനായ പ്രവാചകന്റെ സ്നേഹ സന്ദേശം സമൂഹത്തിന് കൈമാറാനുതകുന്ന തരത്തിലുള്ള വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഹലാവത്തുൽ മദീന വിളംബര പരിപാടിയോടെ ആരംഭിക്കുന്ന ക്യാമ്പയിനിൽ അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി, മഹബ്ബ സ്ക്വയർ, ഇന്റർനാഷണൽ മീലാദ് കോൺഫറൻസ്, എൻഹാൻസ് മീറ്റ്, വൺഹാൻസ് മീറ്റ്, മൗലിദ് മജ്ലിസ്, ലൗ മെസ്സേജ്, ക്വിസ് പ്രോഗ്രാം, ‘പ്രവാചകനെ അറിയാം’ പ്രബന്ധ വായന, മീം കവിയരങ്ങ് തുടങ്ങിയ ഒട്ടേറെ പദ്ധതികളും കലാപരിപാടികളും ഉണ്ടാകും.

ക്യാമ്പയിനിന്റെ ഭാഗമായി അലിക്കുഞ്ഞി മുസ്ലിയാര്‍ ചെയര്‍മാനും ഷൗഖത്ത് അലി ജനറല്‍ കൺവീനറുമായ വിപുലമായ സ്വാഗത സംഘത്തെ തിരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്മാരായി സയ്യിദ് ഫസല്‍ ഹൈദറൂസി, മുഹമ്മദലി സഖാഫി കാന്തപുരം, ഡോ.അബ്ദുറഊഫ്, ഷബീര്‍ ഇല്ലിക്കല്‍ എന്നിവരെയും, കൺവീനര്‍മാരായി ഇബ്രാഹിം സഖാഫി താത്തൂര്‍, ഡോ.അമീര്‍ ഹസന്‍, യഹ്‌യ സഖാഫി, അബ്ദുല്‍ ഗഫൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

ഉനൈസ് സഖാഫി, അഡ്വ.ശംസീര്‍ നൂറാനി എന്നിവരാണ് പ്രോഗ്രാം കോർഡിനേറ്റര്മാർ. യൂസുഫ് നൂറാനി, അഡ്വ. സുഹൈല്‍ സഖാഫി, മുഹമ്മദ് നസീം, ഹബിബ് കോയ, മുഹമ്മദ് മോൻ, മുഹമ്മദ് രിഫാഈ, നൗഫല്‍ മണ്ടാളിൽ, അബൂബക്കര്‍ സിദ്ദീഖ് നൂറാനി, ഖമറുദ്ദീന്‍ അടിവാരം എന്നിവർ അംഗങ്ങളാണ്.