Connect with us

National

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് സീതാറാം യെച്ചൂരി

ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ സര്‍ക്കാര്‍ എടുക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സീതാറാം യെച്ചൂരി.

Published

|

Last Updated

ന്യൂഡല്‍ഹി| വിവാദ ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ സര്‍ക്കാര്‍ എടുക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സീതാറാം യെച്ചൂരി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. സര്‍ക്കാരിന് എന്തൊക്കെയോ ഒളിക്കാന്‍ ഉണ്ടെന്നും യെച്ചൂരി പറഞ്ഞു. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന ഇപ്പോഴത്തെ സ്ഥിതി അടിയന്തരാവസ്ഥയെക്കാള്‍ മോശമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തിയിരുന്നു. എറണാകുളം ലോ കോളജിലും പാലക്കാട് വിക്ടോറിയ കോളജിലും പ്രദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

 

 

---- facebook comment plugin here -----

Latest