Connect with us

Kuwait

കുവൈത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങളിലെ തകരാറുകള്‍ പരിഹരിച്ചതായി സിത്ര

കുവൈത്തും സൗദിഅറേബ്യയും തമ്മിലുള്ള ഇന്റര്‍നെറ്റ് കേബിള്‍ ബന്ധത്തില്‍ മൂന്നുദിവസം മുമ്പാണ് തകരാറ് സംഭവിച്ചത്

Published

|

Last Updated

കുവൈത്ത് സിറ്റി |  ദിവസങ്ങളായി കുവൈത്തില്‍ അനുഭവപ്പെടുന്ന ഇന്റര്‍നെറ്റ് സേവനങ്ങളിലെ തകരാറുകള്‍ പരിഹരിച്ചതായി സിത്ര( കമ്മ്യൂണികേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ തെക്‌നോളജി കമ്മീഷന്‍ )അറിയിച്ചു.കുവൈത്തും സൗദിഅറേബ്യയും തമ്മിലുള്ള ഇന്റര്‍നെറ്റ് കേബിള്‍ ബന്ധത്തില്‍ മൂന്നുദിവസം മുമ്പാണ് തകരാറ് സംഭവിച്ചത്.

കുവൈത്ത് സമുദ്രാതിര്‍ത്തിക്ക് പുറത്തുള്ള ഭാഗത്തു കൂടി കടന്ന് പോകുന്ന ജി സി എക്‌സ് കമ്പനിയുടെ അന്താരാഷ്ട്ര അന്തര്‍ വാഹിനി കേബിളിനാണ് കരാര്‍സംഭവിച്ചത്. എമര്‍ജന്‍സി പ്ലാന്‍ സജ്ജമാക്കുകയുംകേട് പറ്റിയ കേബിളിന് പകര അന്താരാഷ്ട്രകേബിളിലുകളിലേക്ക് ബന്ധം തിരിച്ചു വിടുകയും ചെയ്തുകൊണ്ടാണ്ഇന്റര്‍ നെറ്റ് സേവനങ്ങള്‍ പൂര്‍ണ മായും തിരിച്ചു പിടിച്ചത്.കഴിഞ്ഞമൂന്ന്ദിവസങ്ങളിലായി തകരാറുകള്‍പരിഹരിച്ചു ഇന്റര്‍ നെറ്റ് സേവനംഊര്‍ജിതമാക്കാനുള്ള സജീവമായ പ്രവര്‍ത്തനത്തിലായിരുന്നു അധികൃതര്‍