First Gear
വാഹനങ്ങളിൽ ആറ് എയർബാഗ്; തീരുമാനം നടപ്പാക്കുന്നത് അടുത്ത വർഷം ഒക്ടോബറിലേക്ക് നീട്ടി
പാസഞ്ചർ കാറുകളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താനാണ് ആറ് എയർ ബാഗുകൾ നിർബന്ധമാക്കുന്നത്.
ന്യൂഡൽഹി | എട്ട് സീറ്റുകളുള്ള വാഹനങ്ങളിൽ ആറ് എയർബാഗ് നിർബന്ധമാക്കിയ തീരുമാനം നടപ്പാക്കുന്നത് ഒരു വർഷത്തേക്ക് കൂടി നീട്ടി. നേരത്തെ ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ പദ്ധതി നടപ്പാക്കാനായിരുന്നു നിർദേശം. എന്നാൽ ഇത് 2023 ഒക്ടോബർ ഒന്നിലേക്ക് നീട്ടിയതായി കേന്ദ്ര ഗതാഗത മന്ത്രി നിഥിൻ ഗഡ്കരി അറിയിച്ചു.
വാഹന വ്യവസായം നേരിടുന്ന ആഗോള വിതരണ ശൃംഖല പരിമിതികളും മാക്രോ ഇക്കണോമിക് സാഹചര്യത്തിൽ അതിന്റെ സ്വാധീനവും കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത് ദീർഘിപ്പിച്ചതെന്ന് മന്ത്രി അറിയിച്ചു.
പാസഞ്ചർ കാറുകളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താനാണ് ആറ് എയർ ബാഗുകൾ നിർബന്ധമാക്കുന്നത്.
---- facebook comment plugin here -----