Connect with us

Kerala

24 മണിക്കൂറിനിടെ ലോകത്ത് ആറര ലക്ഷം കൊവിഡ് കേസ്

അമേരിക്കയില്‍ മാത്രം ഒന്നര ലക്ഷം പേര്‍ പുതുതായി രോഗബാധിതര്‍

Published

|

Last Updated

ന്യൂയോര്‍ക്ക് |  പല രാജ്യങ്ങളിലും കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നതോടെ ആഗോള അടിസ്ഥാനത്തില്‍ കേസുകള്‍ കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ ആറര ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ പറയുന്നു. ഈതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി മുപ്പത്തിയൊന്‍പത് ലക്ഷം പിന്നിട്ടു. നിലവില്‍ ഒരു കോടി എണ്‍പത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകളുള്‌ല അമേരിക്കയില്‍ കേസുകള്‍ വലിയ തോതില്‍ ഉയരുകയാണ്. ഇന്നലെ ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി എണ്‍പത്തിയൊന്‍പത് ലക്ഷം പിന്നിട്ടു. 6.48 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി കടന്നു.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 25,467 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിനാല് ലക്ഷമായി ഉയര്‍ന്നു. മൂന്ന് കോടി പതിനേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.