Saudi Arabia
മികച്ച 30 ഫിൻടെക് കമ്പനികളുടെ ഫോബ്സ് പട്ടികയിൽ സഊദിയിൽ നിന്നും ആറ് സ്ഥാപനങ്ങൾ
സഊദി അറേബ്യയിലും യുഎഇയിലും നിന്ന് യഥാക്രമം ആറ്, അഞ്ച് സ്ഥാപനങ്ങളും കുവൈറ്റിൽ നിന്ന് അഞ്ചും ജോർദാനിൽ നിന്ന് രണ്ടും ബഹ്‌റൈൻ, ഇറാഖ്,മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോ കമ്പനികളുമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
ദമാം|സാമ്പത്തിക സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നൂതന ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ മികച്ച 30 ഫിൻടെക് കമ്പനികളുടെ പട്ടികയിൽ സഊദിയിൽ നിന്നും ആറ് സ്ഥാപനങ്ങൾ ഫോർബ്സിൽ ഇടം നേടി.
2022-ൽ ഡിജിറ്റൽ ചാനലുകൾ വഴി കമ്പനികൾ നടത്തിയ പണത്തിന്റെ മൂല്യം പരിഗണിച്ചാണ് ഫോർബ്സ് ലിസ്റ്റ് ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. സഊദി അറേബ്യയിലും യുഎഇയിലും നിന്ന് യഥാക്രമം ആറ്, അഞ്ച് സ്ഥാപനങ്ങളും കുവൈറ്റിൽ നിന്ന് അഞ്ചും ജോർദാനിൽ നിന്ന് രണ്ടും ബഹ്‌റൈൻ, ഇറാഖ്,മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോ കമ്പനികളുമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. എട്ട് കമ്പനികളുമായി ഈജിപ്‌താണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുളളത്
ആപ്പ് ഡൗൺലോഡുകളുടെയും സജീവ ഉപയോക്താക്കളുടെയും എണ്ണം, ഭൂമിശാസ്ത്രപരമായ സാന്നിധ്യം, വാർഷിക വളർച്ച, നവീകരണം, സ്വാധീനം, മൂല്യനിർണ്ണയം, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളിൽ നിന്നുള്ള ഫണ്ടിംഗ് എന്നിവയാണ് ഫോർബ്സ് പരിഗണിക്കുന്നത്.
സഊദി-യുഎഇ എന്നിവിടങ്ങളിൽ ആസ്ഥാനമായുള്ള ഷോപ്പിംഗ്, ഫിനാൻഷ്യൽ സർവീസ് ആപ്ലിക്കേഷനായ ടാബിയാണ് പട്ടികയിൽ അഞ്ചാം സ്ഥാനം നേടിയത്. ബാങ്കിംഗ് സാങ്കേതികവിദ്യയ്ക്കും ഇലക്ട്രോണിക് പേയ്‌മെന്റുകൾക്കുമുള്ള ഈജിപ്തിന്റെ ഫാരി 2023 റാങ്കിംഗിൽ ഒന്നാമതെത്തി. ഇ-പേയ്‌മെന്റുകൾക്കുള്ള ജോർദാനിലെ മഡ്‌ഫൂട്ട്‌കോമും യുഎഇയുടെ ഒപ്‌റ്റാസിയയുമാണ് തൊട്ടുപിന്നിലുള്ളത്.