National
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആറ് കോണ്‍ഗ്രസ് എം എല്‍ എമാരുടെ വോട്ട് ബി ജെ പിക്ക്; ഹിമാചല്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍
ആറ് കോണ്‍ഗ്രസ് എം എല്‍ എമാരും മൂന്ന് സ്വതന്ത്രന്മാരും ബി ജെ പിയിലേക്കു പോകുമെന്നാണ് സൂചന.
ധരംശാല | ഹിമാചല്‍ പ്രദേശില്‍ രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. ആറ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിക്ക് വോട്ട് ചെയ്തതു സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണിത്.
ആറ് കോണ്‍ഗ്രസ് എം എല്‍ എമാരും മൂന്ന് സ്വതന്ത്രന്മാരും ബി ജെ പിയിലേക്കു പോകുമെന്നാണ് സൂചന. കോണ്‍ഗ്രസ് എം എല്‍ എമാരെ റിസോര്‍ട്ടിലേക്കു മാറ്റുമെന്നാണ് വിവരം. ഇതോടെ ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായി.
2022ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ബി ജെ പിയില്‍ നിന്ന് ഭരണം തിരിച്ചുപിടിക്കുകയായിരുന്നു. 68 അംഗ സഭയില്‍ 40 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. മൂന്ന് സ്വതന്ത്രന്മാരുടെ പിന്തുണയും പാര്‍ട്ടിക്ക് ലഭിച്ചു. ബി ജെ പിക്ക് 25 സീറ്റാണ് കിട്ടിയത്.