From the print
സിറാജ് ക്യാമ്പയിനിന് തുടക്കമാകാൻ ഇനി ആറ് നാൾ; തൃശൂരും മലപ്പുറം ഈസ്റ്റിലും പ്രൗഢമായ ഒരുക്കം
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന നേതൃസംഗമങ്ങൾ ഒരുക്കങ്ങൾ ചിട്ടപ്പെടുത്താനുള്ള വേദിയായി മാറി.
കോഴിക്കോട് | സിറാജ് ക്യാമ്പയിനിന് തുടക്കമാകാൻ ഇനി ആറ് ദിനം. വിളിപ്പാടകലെയെത്തിയ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തൃശൂരും മലപ്പുറം ഈസ്റ്റിലും പ്രൗഢമായ ഒരുക്കം. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന നേതൃസംഗമങ്ങൾ ഒരുക്കങ്ങൾ ചിട്ടപ്പെടുത്താനുള്ള വേദിയായി മാറി.
നിലവിലുള്ള വരിക്കാരേക്കാൾ നിശ്ചിത ശതമാനം വർധനവ് നടപ്പിൽ വരുത്താനും ആവശ്യമായ ക്രമീകരണങ്ങൾക്ക് അന്തിമരൂപം നൽകാനുമാണ് തീരുമാനം. 15നുള്ളിൽ സോണുകളിൽ നേതൃസംഗമങ്ങൾ നടക്കും. പ്രചാരണ പ്രവർത്തനങ്ങൾക്ക് സെൻട്രൽ ക്യാബിനറ്റ് അംഗങ്ങൾ നേതൃത്വം നൽകും.
മലപ്പുറത്ത് സംഘടനാ ആസ്ഥാനമായ വാദിസലാമിൽ ചേർന്ന മലപ്പുറം ഈസ്റ്റ് ജില്ലാ നേതൃസംഗമത്തിൽ സിറാജ് മാനേജിംഗ് എഡിറ്റർ എൻ അലി അബ്ദുല്ല വിഷയാവതരണം നടത്തി. വിവിധ സോണുകളിലേക്കുള്ള കൺവീനർമാരേയും കോ- ഓർഡിനേറ്റർമാരേയും തിരഞ്ഞെടുത്തു. യോഗത്തിൽ വടശ്ശേരി ഹസൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
ഊരകം അബ്ദുർറഹ്മാൻ സഖാഫി, കെ കെ എസ് തങ്ങൾ പെരിന്തൽമണ്ണ, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, ടി എസ് കെ ബുഖാരി തങ്ങൾ, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പി കെ എം ബഷീർ ഹാജി, ത്വാഹിർ സഖാഫി മഞ്ചേരി, ജമാൽ കരുളായി, ബശീർ ചെല്ലക്കൊടി, സി കെ എം മൗലവി മോങ്ങം, അലിയാർ ഹാജി തുടങ്ങിയവർ പങ്കെടുത്തു. വിവിധ സംഘടനാ നേതാക്കളായ ഇബ്‌റാഹീം ബാഖവി മേൽമുറി, നാസർ ഹിശാമി, സുൽഫിക്കർ സഖാഫി, അനസ് പ്രസംഗിച്ചു.
സിറാജ് പ്രമോഷൻ കൗൺസിൽ ഭാരവാഹികളായി വടശ്ശേരി ഹസൻ മുസ്‌ലിയാർ (ചെയർമാൻ), സുൽഫിക്കർ സഖാഫി (കൺവീനർ), സുലൈമാൻ മുസ്‌ലിയാർ കിഴിശ്ശേരി (കോ-ഓർഡിനേറ്റർ). ഇബ്‌റാഹീം ബാഖവി മേൽമുറി, സി കെ യു മൗലവി മോങ്ങം, മുജീബ് വടക്കേമണ്ണ, അനസ്, കുഞ്ഞീതു മുസ്‌ലിയാർ, സൈതലവി ഹിശാമി, അബ്ദുൽ അസീസ് ഹാജി, സൈതലവി മാസ്റ്റർ (അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
തൃശൂർ ഖലീഫ കോൺഫറൻസ് ഹാളിൽ ചേർന്ന സിറാജ് ക്യാന്പയിനിന്റെ ഭാഗമായുള്ള സെൻട്രൽ എക്‌സിക്യൂട്ടീവ് യോഗം അബ്ദുൽ അസീസ് നിസാമി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ താഴപ്ര മുഹിയുദ്ദീൻകുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി സി വി മുസ്തഫ സഖാഫി വിഷയം അവതരിപ്പിച്ചു. അബ്ദുല്ല അൻവരി, അബ്ദു ഹാജി ഖാദിയാളം, എം എസ് മുഹമ്മദ് ഹാജി, എൻജിനീയർ ജമാലുദ്ദീൻ ഹാജി, ഇസ്ഹാഖ് ഫൈസി, ഷമീർ എറിയാട്, ഹുസൈൻ ഫാളിലി സംസാരിച്ചു.
ഭാരവാഹികൾ: പി എസ് കെ മൊയ്തു ബാഖവി (ചെയർമാൻ), അഡ്വ. പി യു അലി (ജനറൽ കൺവീനർ), ഷമീർ എറിയാട് (ജോ. കൺവീനർ). താഴപ്ര മുഹ്‌യദ്ദീൻ കുട്ടി മുസ്‌ലിയാർ, സയ്യിദ് ഫസൽ തങ്ങൾ, എം എസ് മുഹമ്മദ് ഹാജി, അബ്ദുൽ അസീസ് നിസാമി, ഹുസൈൻ ഫാളിലി, ഇയാസ് പഴുവിൽ, അബ്ദുൽ ഗഫൂർ, എസ് എം കെ തങ്ങൾ(അംഗങ്ങൾ). ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പി യു അലി സ്വാഗതവും സംഘടനാ കാര്യ സെക്രട്ടറി റാഫിദ് സഖാഫി നന്ദിയും പറഞ്ഞു.