Kerala
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍നിന്നും ആറ് പെണ്‍കുട്ടികള്‍ ചാടിപ്പോയ സംഭവം; സൂപ്രണ്ടിന് സ്ഥലം മാറ്റം
വനിതാ ശിശു വികസന വകുപ്പാണ് നടപടിയെടുത്തിരിക്കുന്നത്.

കോഴിക്കോട് | വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറു പെണ്‍കുട്ടികള്‍ ചാടിപോയ സംഭവത്തില്‍ ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ നടപടി. ഹോം സൂപ്രണ്ട് സല്‍മയെ സ്ഥലം മാറ്റി. പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കെതിരെ വകുപ്പതല നടപടിയെടുക്കും. ഇവര്‍ സ്ഥിരം ജീവനക്കാരിയല്ലവനിതാ ശിശു വികസന വകുപ്പാണ് നടപടിയെടുത്തിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോയത്. ഇവരില്‍ നാലുപേരെ മലപ്പുറത്ത് നിന്നും രണ്ടുപേരെ ബെംഗളൂരുവില്‍ നിന്നുമാണ് കണ്ടെത്തിയത്. അതേ സമയം ചാടിപ്പോയ പെണ്‍കുട്ടികള്‍ക്കൊപ്പം കണ്ടെത്തിയ യുവാവ് പോലീസ് സ്‌റ്റേഷനില്‍നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെയും നടപടിയെടുത്തിരുന്നു.
---- facebook comment plugin here -----