Connect with us

Kerala

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം ഊര്‍ജിതം

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി. ബുധനാഴ്ച മുതലാണ് കുട്ടികളെ കാണാതായത്. ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചില്‍ഡ്രന്‍സ് ഹോമില്‍ റിപ്പബ്ലിക് ദിനാഘോഷം നടന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടികളെ കാണാതായത്. കാണാതായ ആറ് പേരില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശിനികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്. ഇവരില്‍ രണ്ടുപേര്‍ സഹോദരിമാരാണ്.
കെട്ടിടത്തിന് മേല്‍ കോണിവച്ച് ഇവര്‍ ഇറങ്ങിപ്പോയതായാണ് പ്രാഥമിക നിഗമനം. സമീപത്തെ സി സി ടി വി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ കുട്ടികളെ കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണ് പോലീസ്.

ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. അന്വേഷണം ഊര്‍ജിതമാക്കാനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പോലീസ് മേധാവിക്ക് ചെയര്‍മാന്‍ നിര്‍ദേശം നല്‍കി. ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കമ്മീഷന്‍ അംഗം ബി ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിക്കും.

 

---- facebook comment plugin here -----

Latest