Connect with us

National

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം

നാല് തീര്‍ഥാടകരും രണ്ട് പൈലറ്റുമാരും ആണ് മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തി.

Published

|

Last Updated

ഡെറാഡൂണ്‍ |  ഉത്തരാഖണ്ഡിലെ ഗുരുഡ്ഛഠിയില്‍ തീര്‍ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു. നാല് തീര്‍ഥാടകരും രണ്ട് പൈലറ്റുമാരും ആണ് മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തി.

കേദാര്‍നാദ് ധാമിലാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങി

 

Latest