Connect with us

Kerala

പണം നല്‍കാതെ ആറ് ആഢംബര കാറുകള്‍ തട്ടിയെടുത്തു; മോന്‍സന്‍ മാവുങ്കലിനെതിരെ മറ്റൊരു കേസ്

ബെംഗളുരു സ്വദേശിയായ വ്യാപാരിയാണ് പരാതിക്കാരന്‍

Published

|

Last Updated

കൊച്ചി | പുരാവസ്തു തട്ടിപ്പ് കേസിനും പീഡന കേസിനും പിറകെ മോന്‍സന്‍ മാവുങ്കലിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പണം നല്‍കാതെ ആറ് കാറുകള്‍ തട്ടിയെടുത്തെന്നാണ് കേസ്. ബെംഗളുരു സ്വദേശിയായ വ്യാപാരിയാണ് പരാതിക്കാരന്‍. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കോടീശ്വരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് 86 ലക്ഷത്തിന്റെ ആറ് കാറുകള്‍ സ്വന്തമാക്കി പണം നല്‍കാതെ വഞ്ചിച്ചു എന്നാണ് പരാതി.

അതേസമയം മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട് പോകുകയാണ്. മോന്‍സന്‍ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ നടപടി നേരിടുന്ന ഐജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ നീട്ടി. സസ്‌പെന്‍ഷന്‍ കാലാവധി നാല് മാസം കൂടിയാണ് നീട്ടിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന സമിതിയുടേതാണ് തീരുമാനം. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് നവംബര്‍ പത്തിനാണ് ലക്ഷ്മണയെ സസ്‌പെന്റ് ചെയ്തത്.

Latest