National
വയനാട്ടുകാരി ജിഷയടക്കം ആറ് മാവോയിസ്റ്റുകള്‍ ഇന്ന് കീഴടങ്ങും
ഉച്ചക്ക് 12ന് ചിക്കമംഗളൂരു കലക്ടര്‍ക്ക് മുന്നിലാണ് ഇവര്‍ കീഴടങ്ങാനായി എത്തുക.
ബെംഗളുരു | ആറ് മാവോയിസ്റ്റ് നേതാക്കള്‍ ഇന്ന് കീഴടങ്ങും. ഉച്ചക്ക് 12ന് ചിക്കമംഗളൂരു കലക്ടര്‍ക്ക് മുന്നിലാണ് ഇവര്‍ കീഴടങ്ങാനായി എത്തുക.വയനാട് സ്വദേശിനിയായ മാവോയിസ്റ്റ് ജിഷ(രജനി)അടക്കം ആറ് പേരാണ് കീഴടങ്ങുക. ഇവര്‍ കീഴടങ്ങുന്നതോടെ കര്‍ണാടകയില്‍ ഒളിവിലുള്ള പ്രധാനപ്പെട്ട മാവോയിസ്റ്റുകളെല്ലാം കീഴടങ്ങും.
കേരളത്തിന് പുറമെ കര്‍ണാടക , തമിഴ്‌നാട് എന്നിവിടങ്ങളിലെ മാവോയിസ്റ്റുകളാണ് കീഴടങ്ങാനൊരുങ്ങുന്നത്.സിറ്റിസണ്‍ ഇന്‍ഷ്യേറ്റീവ് ഫോര്‍ പീസ് എന്ന സംഘടനയുടെ മധ്യസ്ഥതയിലാണ് കര്‍ണാടക സര്‍ക്കാരുമായി ഇവര്‍ ചര്‍ച്ച നടത്തിയത്. സായുധവിപ്ലവം വിട്ട് മുഖ്യധാരയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ജിഷ പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
---- facebook comment plugin here -----